അഭിനയത്തിലും ഇംഗ്ലീഷ്പദ്യം ചൊല്ലലിലും നദാൽ
യുപി വിഭാഗം ഇംഗ്ലീഷ് പദ്യംചൊല്ലലിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് നദാൽ നൗഫൽ (ജിഎംയുപി സ്കൂൾ, ചേറ്റുവ).
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യംചൊല്ലലിൽ ചേറ്റുവ ജിഎംയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് നദാൽ നൗഫൽ ഒന്നാം സ്ഥാനം നേടി. കവയിത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായ റഫീഫ് സിയാദ രചിച്ച വി ടീച്ച് ലൈഫ് സർ എന്ന കവിത ചൊല്ലിയാണ് നദാൽ ഒന്നാം സ്ഥാനം നേടിയത്.
അധ്യാപകനായ നൗഫൽ ചേറ്റുവയുടെയും ആയുർവേദ ഡോക്ടറായ ഫാത്തിമയുടെയും മകനായ നദാൽ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പ്രസംഗിച്ച് മുഖ്യമന്ത്രിയുടെയും മറ്റും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഏങ്ങണ്ടിയൂർ നടന്ന ഉപജില്ലാ കലോത്സവത്തിൽ നാടകത്തിൽ മികച്ച നടനായും മലയാള പ്രസംഗത്തിലും ഇംഗ്ലീഷ് കവിതയിലും ഒന്നാം സ്ഥാനം നേടുകയും ഇംഗ്ലീഷ് പ്രസംഗത്തിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. കുട്ടന്റെ ഷിനിഗാമി, മലയാളി ഫ്രം ഇന്ത്യ, ഏഴ് നിറമുള്ള സ്വപ്നം എന്നീ സിനിമകളിൽ അഭിനയിച്ച നദാൽ ഇപ്പോൾ കാട്ടാളൻ എന്ന പാൻ ഇന്ത്യൻ സിനിമയിൽ അഭനയിക്കുകയാണ്.



മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്
ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ സേക്രഡ് ഹാർട്ട്
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം
സാമൂഹികനീതിയുടെ രാഷ്ട്രീയം അജന്‍ഡയാകണം കെപിഎംഎസ്
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം