മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്
ഇരിങ്ങാലക്കുട ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വിജയികൾക്കുള്ള ട്രോഫികളുടെ മിനുക്കുപണിയിൽ ജോംസ്.
ഇരിങ്ങാലക്കുട: കലോത്സവത്തിലെ പ്രതിഭകളെ തേച്ചുമിനുക്കുന്നത് അധ്യാപകരാണെങ്കിൽ അവർ ഏറ്റുവാങ്ങുന്ന ട്രോഫികൾ മിനുക്കിയെടുക്കുന്ന ചുമതല ജോംസിനാണ്. സ്കൂളുകളിൽ ക്ലാവും പൊടിയും പിടിച്ചിരുന്നവയെല്ലാം വെട്ടിത്തിളങ്ങുന്നതു ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി ജോംസ് ജോസിന്റെ കൈകളിലൂടെയാണ്. 16 വർഷമായി കലോത്സവങ്ങളിലെ ട്രോഫികൾ മിനുക്കുന്നതും ഇദ്ദേഹമാണ്.
മൂന്ന് സംസ്ഥാന കലോത്സവങ്ങളിലെ ട്രോഫികൾ മിനുക്കിയതും അദ്ദേഹംതന്നെ. പെയിന്റിംഗ് ജോലികൾ ചെയ്യുന്ന ജോംസ് കലോത്സവത്തിലെക്ക് എത്തിയത് യാദൃശ്ചികമായാണ്. ചലച്ചിത്രതാരം ടൊവിനോ തോമസിന്റെ ഭാര്യാപിതാവ് വിൻസെന്റാണ് പള്ളിയിലെ വിളക്ക് മിനുക്കുന്നതിനിടെ ജോംസിനെ കലോത്സവത്തിന്റെ ട്രോഫികൾ വൃത്തിയാക്കാൻ വിളിക്കുന്നത്.
പിന്നീടു മറ്റുപല സ്കൂളുകളിലേക്കും ജോംസിനെ പരിചയപ്പെടുത്തിയതോടെ ജില്ലാ- ഉപജില്ലാ തലങ്ങളിലേക്കും അറിയപ്പെട്ടു. ആയിരത്തോളം ട്രോഫികളാണ് ഇക്കുറി മിനുക്കിയത്. ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ ട്രോഫി കമ്മിറ്റി ഓഫീസിലാണു ട്രോഫികൾ സൂക്ഷിക്കുന്നത്. ഓവറോൾ ട്രോഫി, എവർറോളിംഗ് ട്രോഫി, റണ്ണറപ്പ്, മികച്ച ജില്ലാ ടീം, സംസ്കൃതോത്സവം, അറബി കലോത്സവം, മികച്ച നടൻ നടി, മികച്ച ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിഭാഗങ്ങളിലും ട്രോഫികൾ ഉണ്ടാകും.

അഭിനയത്തിലും ഇംഗ്ലീഷ്പദ്യം ചൊല്ലലിലും നദാൽ
ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ സേക്രഡ് ഹാർട്ട്
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം
സാമൂഹികനീതിയുടെ രാഷ്ട്രീയം അജന്‍ഡയാകണം കെപിഎംഎസ്
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം