ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
എസ്റ്റല്‍ മേരി എബിന്.
ഇരിങ്ങാലക്കുട: ബൈബിളിലെ പുസ്തകങ്ങളുടെ പേരുകള്‍ കൃത്യമായടും വ്യക്തമായും പറഞ്ഞുകൊണ്ട് അഞ്ചു വയസുക്കാരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി എസ്റ്റല്‍ മേരി എബിന്. പാറേക്കാട്ടുകര സെന്റ് മേരീസ് ഇടവക ചോനേടന്‍ എബിന്- എല്‍സ ദമ്പതികളുടെ മകളും ചേലൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിലെ യുകെജി വിദ്യാര്‍ഥിനിയുമാണ്.
റോമന്‍ കത്തോലിക്കാ ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള്‍ (പഴയനിയമത്തില്‍ നിന്ന് 46 ഉം പുതിയനിയമത്തില്‍ നിന്ന് 27 ഉം) മലയാളത്തില്‍ 47.21 സെക്കന്റിനുള്ളില്‍ ക്രമം തെറ്റാതെ വ്യക്തതയോടെയും കൃത്യതയോടെയും പറഞ്ഞതിനാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചത്. പിതാവ് എബിന് സൗദിയില്‍ ജോലി ചെയ്യുന്നു. ചേലൂര്‍ മണാത്ത് കുടുംബാംഗമായ മാതാവ് എല്‍സ ഗവേഷക വിദ്യാര്‍ഥിനിയാണ്.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി