അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
ക്രൈസ്റ്റ് കോളജ് റിട്ട. അധ്യാപകന് ഡോ. വി.ടി. ജോയിയും ഗവേഷകരായ നിഖില സിബി, ഫാത്തിമാതുള് റിസ, ഷിഗിന എന്നിവരും.
ഇരിങ്ങാലക്കുട: അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്. ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്യുകയും ഒറ്റപ്പാലം കിന്‍ഫ്ര ഡിഫെന്‍സ് പാര്‍ക്കില്‍ നിര്‍മ്മാണ യൂണിറ്റ് ഉള്ളതുമായ ജോയ്ഫീന് സസ്റ്റൈനബിള്‍ ഇന്നോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മിശ്രിതം ആക്കാന്‍ മിനറല്‍ ഓയില്‍ ഉപയോഗിക്കാത്തത് മൂലം ഗ്രാഫിന്ഗ്ലൈഡ് പരിസ്ഥിതി സൗഹാര്‍ദ്ദപരമാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും ക്രൈസ്റ്റ് കോളജ് രസതന്ത്ര വിഭാഗം മുന്‍ മേധാവിയുമായ ഡോ. വി.ടി. ജോയി പറയുന്നു.
തുരുമ്പ് മൂലം പ്രവര്‍ത്തനശേഷി നഷ്ടപ്പെടുന്ന ഉപകരണങ്ങളുടെയും മെഷീനുകളുടെയും ശേഷി വീണ്ടെടുക്കാന്‍ ഗ്രാഫിന് ഗ്ലൈഡിന് കഴിയും. മെറ്റല്‍ പ്രതലത്തില്‍ ഗ്രാഫിന് കോട്ടിംഗ് വരുന്നത് കാരണം ഭാവിയില്‍ തുരുമ്പ് വരാതിരിക്കാനും സഹായിക്കും. ഡ്രൈ ലൂബ്രിക്കന്റ് ആയതിനാല്‍ കാലാവസ്ഥ അനുസരിച്ച് ഗ്രാഫിന് ഗ്ലൈഡിന്റെ പ്രവര്‍ത്തനശേഷിക്ക് മാറ്റം സംഭവിക്കുന്നുമില്ല.
ഒരു വര്‍ഷത്തോളമായി വീടുകളിലെ വാട്ടര്‍ പമ്പുകള്‍, സീലിംഗ് ഫാനുകള്‍, തയ്യല്‍ മെഷീനുകള്‍, ഗേറ്റുകള്‍ എന്നിവയില്‍ പരീക്ഷിച്ച ശേഷമാണ് ഇപ്പോള്‍ ഉത്പ്പന്നത്തിന്റെ വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. ആമസോണില്‍ ലോഞ്ച് ചെയ്തിട്ടുള്ള ഗ്രാഫിന്ഗ്ലൈഡ് മൂന്ന് മാസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാക്കും. ഉത്പ്പന്നം വികസിപ്പിച്ചെടുക്കാന്‍ സംഘത്തില്‍ ഡോ. വി.ടി. ജോയിയോടൊപ്പം ഗവേഷകരായ നിഖില സിബി, ഫാത്തിമാതുള് റിസ, ഷിഗിന എന്നിവരും ഉണ്ടായിരുന്നു.

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആനുവല്‍ അത്ലറ്റിക് മീറ്റില്‍ കാറ്റഗറി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം നേടി
സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
2500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
വിജയദിവസം ആചരിച്ചു
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര്‍ ബാലറ്റില്‍ ദുരൂഹതയെന്ന് ആരോപണം