കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
വാട്സണ്
ഇരിങ്ങാലക്കുട: കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 88,20,000 (എണ്‍പത്തിയെട്ട് ലക്ഷത്തി ഇരുപതിനായിരം രൂപ) തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. ആളൂര്‍ വെള്ളാംഞ്ചിറ സ്വദേശി അരിക്കാടന്‍ വീട്ടില്‍ വാട്സണ് (42) നെയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം ഉല്ലാസ് കുമാര്‍ ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ബാഗ്ലൂരില്‍ ക്രഷര്‍ ബിസിനസ് നടത്തുന്ന ആളൂര്‍ സ്വദേശിനിയില്‍ നിന്നും ഇവരുടെ മകളില്‍ നിന്നുമായി ബാഗ്ലൂരുള്ള കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങുകയായിരുന്നു. പരാതിക്കാരിയും മക്കളും ബാഗ്ലൂരില്‍ ക്രഷര്‍ ബിസിനസ് നടത്തി വരുന്ന സമയത്ത് ഈ കേസിലെ പ്രതിയായ വാട്സണ് ഇവരെ ബിസിനസ് കാര്യങ്ങളില്‍ സഹായിക്കാനായി ഇവരുടെ കൂടെയുണ്ടായിരുന്നയാളാണ്.
ഇവര്‍ നടത്തിയിരുന്ന ക്രഷറിലേക്ക് കരിങ്കല്‍ ലഭിക്കണമെങ്കില്‍ കരിങ്കല്‍ വാങ്ങുന്ന ക്വാറിയുടെ ഉടമയായ ബാംഗ്ലൂര്‍ സ്വദേശിയായ ഗജേന്ദ്രബാബു (43) വിന്റെ ക്വാറിയില്‍ ഷെയര്‍ എടുക്കണമെന്ന് പ്രതികള്‍ പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരമാണ് പരാതിക്കാരിയും മകളും ചേര്‍ന്ന് പണം നല്‍കിയത്. തുടര്‍ന്ന് പാര്‍ടണര്‍മാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗജേന്ദ്ര ബാബുവിന്റെ ക്വാറി അടച്ച് പൂട്ടി. പരാതിക്കാരിയെയും മകളെയും പാര്‍ട്ണര്‍ ആക്കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല.
വാട്സണ് ബഹ്റൈനില്‍ ഷേക്ക് അഹമ്മദ് എന്നാളുടെ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്ത് വരുന്നതിനിടയില്‍ സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയതിന് സ്ഥാപന ഉടമ ഷേക്ക് അഹമ്മദതിന്റെ പരാതി പ്രകാരം ശിക്ഷിക്കപ്പെട്ട് ബഹ്റൈനില്‍ നാല് മാസം ജയിലില്‍ കിടന്നിട്ടുള്ളതും ജയലില്‍ കിടക്കവെ നാല് മാസത്തിന് ശേഷം പണം തിരികെ അടച്ച് ജയില്‍ മോചിതനായിട്ടുള്ളയാളുമാണ്. കൂടാതെ പരാതിക്കാരിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ കേസിലും പ്രതിയാണ്. ജി എസ് ഐ മാരായ ബെനഡിക്ട്, രാജേഷ്, ശിവന്, ജി എ എസ് ഐ മാരായ റാഫി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്