ഇരിങ്ങാലക്കുട നഗരസഭ; പോരാട്ടം മുറുകി: മുന്നണികള്‍ക്കു വെല്ലുവിളി ഉയര്‍ത്തി ഭരണം പിടിക്കാന്‍ സ്വതന്ത്രന്മാര്
ഇരിങ്ങാലക്കുട: പോരാട്ടം മുറുകിയതോടെ മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി സ്വതന്ത്രന്മാരുടെ പോരാട്ടം. യുഡിഎഫിനും ബിജെപ്പിക്കും സ്വതന്ത്രന്മാരുടെ അങ്കം വെല്ലുവിളിയായിട്ടുണ്ട്. നഗരസഭ ഒന്നാം വാര്‍ഡ് മൂര്‍ക്കനാട് ഔദ്യോഗിക സ്ഥാനാര്‍ഥി ചിന്താ ധര്മരാജിനെതിരെ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ല ജോ. സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.ബി. ശ്രീധരനും ഇരിങ്ങാലക്കുട നഗരസഭ 13ാം വാര്‍ഡ് ഗാന്ധിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുരിയന്‍ ജോസഫിനെതിരേ കോണ്‍ഗ്രസ് 95ാം ബൂത്ത് പ്രസിഡന്റും മണ്ഡലം സെക്രട്ടറിയുമായ സിജോ എടത്തിരുത്തിക്കാരനുമാണ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സര രംഗത്തുള്ളത്.

യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലാസര്‍ കോച്ചേരി മത്സരിക്കുന്ന വാര്‍ഡ് 18 ചന്തക്കുന്നില്‍ ബ്ലോക്ക് കോണ്‍ഗ്രസ വൈസ് പ്രസിഡന്റും മണ്ഡലം മുന്‍ പ്രസിഡന്റുമായ ജോസഫ് ചാക്കോയും കേരള കോണ്‍ഗ്രസിലെ മാഗി വിന്‍സെന്റ് പള്ളായി മത്സരിക്കുന്ന 15 മുനിസിപ്പല്‍ ആശുപത്രി വാര്‍ഡില്‍ നിലവില്‍ കൗണ്‍സിലറും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുനായ ബിജു പോള്‍ അക്കരക്കാരന്റെ ഭാര്യ സുജയുമാണ് സ്വതന്ത്രസ്ഥാനാര്‍ഥികളായി മത്സരരംഗത്തുള്ളത്.
വാര്‍ഡ് 18 ലും 15 ലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയാണ് വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് രംഗത്ത് ഇറങ്ങിയിട്ടുള്ളത്. ഒന്നാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുദീപ സന്ദേശിനെതിരേ ന്യൂനപക്ഷ മോര്‍ച്ച മുന്‍ ഭാരവാഹി ഷിയാസ് പാളയംകോടും മത്സരരംഗത്തുണ്ട്. വാര്‍ഡ് എട്ട്് നന്വ്യാങ്കാവ് വാര്‍ഡില്‍ നിലവിലെ ബിജെപി കൗണ്‍സിലര്‍ സരിതയുടെ ഭര്‍ത്താവ് സുഭാഷിനെതിരെ ഈ വാര്‍ഡില്‍ നിന്നും മുമ്പ് കൗണ്‍സിലറായ ബിജെപി പ്രതിനിധി പി.എം. രമേശ് കുമാര്‍ മത്സരിക്കുന്നുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
whatsapp/call: 9496663558

പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
ഹരിത ബൂത്ത് ഒരുങ്ങി
വിധിയെഴുത്ത് ഇന്ന്; നെഞ്ചിടിപ്പോടെ മുന്നണികള്‍, ആവേശത്തോടെ വോട്ടര്‍മാര്‍