തദ്ദേശ തെരഞ്ഞെടുപ്പ്: കൂട്ടിയും കിഴിച്ചും മുന്നണികള്‍, അങ്കത്തിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി
ഇരിങ്ങാലക്കുട: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു അരയും തലയും മുറുക്കിയുള്ള ഒരുക്കത്തിലാണു മുന്നണികള്‍. രാഷ്ട്രീയത്തോടൊപ്പം പ്രാദേശിക വികസനപ്രശ്നങ്ങളും നിഴലിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ എല്ലാവരും വളരെ കരുതലോടെയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളുടെ ബലത്തിലാണു മൂന്നു മുന്നണികളുടെയും കണക്കു കൂട്ടല്‍. ബിജെപി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബലത്തില്‍ കൂട്ടുമ്പോള്‍ എല്‍ഡിഎഫ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെയും നിയമസഭ തെരഞ്ഞെടുപ്പിന്റെയും ബലത്തിലാണു കണക്കുകൂട്ടല്‍. പലയിടത്തും ഭരണ വിരുദ്ധ വികാരം വോട്ടകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിന്റേതു ശക്തമായ മുന്നേറ്റമായിരുന്നു. ഏഴു പഞ്ചായത്തുകളും എല്‍ഡിഎഫ് തൂത്തുവാരിയപ്പോള്‍ നഗരസഭയില്‍ ഭരണം നിലനിര്‍ത്താനായതാണ് കോണ്‍ഗ്രസിന് എടുത്തു പറയാവുന്ന നേട്ടം. നഗരസഭയില്‍ 17 സീറ്റുകള്‍ യുഡിഎഫും 16 സീറ്റുകള്‍ എല്‍ഡിഎഫും നേടിയപ്പോള്‍ ബിജെപി എട്ടു സീറ്റുകള്‍ നേടി. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. മൂന്നു സീറ്റുകളുണ്ടായിരുന്ന ബിജെപി എട്ടു സീറ്റ് നേടി നിലമെച്ചപ്പെടുത്തുകയായിരുന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ 13 ല്‍ 12 സീറ്റും വെള്ളാങ്കല്ലൂരില്‍ പത്തും സീറ്റും എല്‍ഡിഎഫ് നേടിയിരുന്നു. പൂമംഗലം പഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ എല്‍ഡിഎഫ് എട്ടെണ്ണം നേടിയപ്പോള്‍ യുഡിഎഫിന് നാലെണ്ണവും ബിജെപിക്ക് ഒരെണ്ണവുമാണ് നേടാനായത്. വേളൂക്കര പഞ്ചായത്തില്‍ 18 വാര്‍ഡില്‍ എട്ടു സീറ്റ് വീതം യുഡിഎഫും എല്‍ഡിഎഫും നേടിയപ്പോള്‍ ബിജെപി രണ്ടും സീറ്റുകള്‍ നേടി. ഇവിടെ പ്രസിഡന്റ് എല്‍ഡിഎഫും വൈസ് പ്രസിഡന്റ് യുഡിഎഫുമാണ്.
ആളൂര്‍ പഞ്ചായത്തില്‍ 23 വാര്‍ഡില്‍ 16 വാര്‍ഡില്‍ എല്‍ഡിഎഫും ഏഴു വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചു. കാട്ടൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഒമ്പതും യുഡിഎഫ് ആറും സീറ്റു നേടിയപ്പോള്‍ ബിജെപി ഒരു സീറ്റ് നേടി. കാറളം പഞ്ചായത്തിലെ 14 വാര്‍ഡില്‍ എല്‍ഡിഎഫ് 12 ഉം ബിജെപി രണ്ടും യുഡിഎഫ് ഒരു സീറ്റു നേടി. മുരിയാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് 11 യുഡിഎഫ് ആറും സീറ്റു നേടി. പടിയൂര്‍ പഞ്ചായത്തിലെ 14 വാര്‍ഡില്‍ എല്‍ഡിഎഫ് എട്ടും ബിജെപി നാലും യുഡിഎഫ് രണ്ടും സീറ്റു നേടി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം