കോട്ട നിലനിര്‍ത്താന്‍ എല്‍ഡിഎഫ്, തടയിടാന്‍ മറ്റു മുന്നണികളും.. ഇരിങ്ങാലക്കുടയില്‍ ബ്ലോക്ക് ആര്‍ക്ക്?
ഇരിങ്ങാലക്കുട: രൂപീകൃതമായ നാള് മുതല്‍ എല്‍ഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പിടിക്കാന്‍ അരയും തലയും കെട്ടി അങ്കത്തിന് ഇറങ്ങിയിരിക്കുകയാണ് യുഡിഎഫും ബിജെപിയും. കഴിഞ്ഞ കലങ്ങളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പ്രചാരണം നടത്തുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പഞ്ചായത്തുകളിലും ഒരേരീതിയില്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്ന ആക്ഷേപമാണ് യുഡിഎഫ്, ബിജെപി മുന്നണികള്‍ ആരോപിക്കുന്നത്.
കാട്ടൂര്‍, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലാണ് ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴിലുള്ളത്. നേരത്തേ പൊറത്തിശേരി പഞ്ചായത്ത് ഉള്‍പ്പെട്ടിരുന്നെങ്കിലും 2010ല്‍ അത് നഗരസഭയില്‍ ലയിച്ചതോടെ ബ്ലോക്ക് പരിധി നാല് പഞ്ചായത്തായി ചുരുങ്ങി. 1995 ല്‍ ബ്ലോക്ക് രൂപവത്കരിച്ച കാലം മുതല്‍ എല്‍ഡിഎഫ് തന്നെയാണ് ഭരണം കൈയാളുന്നത്. കഴിഞ്ഞ തവണ 13 ല്‍ 12 ഡിവിഷനുകളില്‍ എല്‍ഡിഎഫ് ആയിരുന്നെങ്കില്‍ ഒരു ഡിവിഷനില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. കാറളം, മുരിയാട്, കാട്ടൂര്‍, പറപ്പൂക്കര പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മാപ്രാണം ആസ്ഥാനമായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്.

ഇരിങ്ങാലക്കുട, പുതുക്കാട് നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനും ഉള്‍പ്പെടുന്നതാണ് ബ്ലോക്ക് പ്രദേശം കരാഞ്ചിറ, കാറളം, തൊട്ടിപ്പാള്‍, പറപ്പൂക്കര, നെല്ലായി, ആലത്തൂര്‍, പാറേക്കാട്ടുക്കര, മുരിയാട്, കാപ്പാറ, പുല്ലൂര്‍, കിഴുത്താണി, വെള്ളാനി, താണിശേരി, കാട്ടൂര്‍ എന്നിങ്ങനെ 14 ബ്ലോക്ക് ഡിവിഷനുകളാണുള്ളത്. കഴിഞ്ഞ തവണ പറപ്പൂക്കര ബ്ലോക്ക് ഡിവിഷന് ഒഴികെ മറ്റ് 12 ഡിവിഷനുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. കാര്‍ഷികമേഖലയ്ക്ക് മുന്‍തൂക്കമുള്ള ഈ പഞ്ചായത്തുകളിലുള്ള വേരോട്ടമാണ് എല്‍ഡിഎഫിന് അനുകൂലമായ ഘടകം. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ രാഷ്ട്രീയരംഗത്തുണ്ടായ മാറ്റങ്ങള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എന്‍ഡിഎയും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
ഹരിത ബൂത്ത് ഒരുങ്ങി
വിധിയെഴുത്ത് ഇന്ന്; നെഞ്ചിടിപ്പോടെ മുന്നണികള്‍, ആവേശത്തോടെ വോട്ടര്‍മാര്‍