നഗരസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇരിങ്ങാലക്കുടയില്‍ പോരാട്ടം തീപാറും
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇത്തവണ പോരാട്ടം തീപാറും. ഇടതുവലതു മുന്നണികള്‍ക്കൊപ്പം ബിജെപിയും സജീവമായി രംഗത്തിറങ്ങിയതോടെയാണ് മല്‍സരം വാശിയേറിയ പോരാട്ടമാകുന്നത്. കഴിഞ്ഞ കാല് നൂറ്റാണ്ടായി നഗരസഭയില്‍ യുഡിഎഫ് മുന്നണിയുടെതായിരുന്നു ഭരണം. മണ്ഡലത്തിലെ പൂമംഗലം, വേളൂക്കര, ആളൂര്‍, പടിയൂര്‍, കാറളം, കാട്ടൂര്‍, മുരിയാട് എന്നീ ഏഴു പഞ്ചായത്തുകള്‍ ഇടതു മുന്നണിക്കൊപ്പമായിരുന്നു നിലകൊണ്ടത്.
മേഖലയിലെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ് നിലകൊണ്ടത്. പൊറത്തിശേരി പഞ്ചായത്ത് നഗരസഭയോട് കൂട്ടിചേര്‍ത്ത ശേഷം 2010ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 29 യുഡിഎഫ് അംഗങ്ങളും 9 ഇടതുമുന്നണി അംഗങ്ങളും രണ്ട് ബിജെപി അംഗങ്ങളും ഒരു വാര്‍ഡില്‍ സ്വതന്ത്രനും വിജയിച്ച് കൗണ്‍സിലെത്തി. നഗരസഭയില്‍ ആദ്യമായാണ് അതേ വര്‍ഷമാണ്. ബിജെപ്പി അകൗണ്ട് തുറന്നത്.

2015 ല്‍ യുഡിഎഫും എല്‍ഡിഎഫും 19 സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമെത്തി മൂന്നു സീറ്റുകള്‍ ബിജെപിയും നേടിയ 2020 ല്‍ 17 സീറ്റ് യൂഡിഎഫും 16 സീറ്റ് എല്‍ഡിഎഫും നേടിയപ്പോള്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരണം നിനിര്‍ത്തി. എന്നാല്‍ ബിജെപി എട്ടു സീറ്റുകളില്‍ വിജയം നേടി. പൊറത്തിശേരിയിലെ ഗ്രാമമേഖലയില്‍ ചെങ്കോട്ടയെന്ന് അറിയപ്പെട്ടിരുന്ന പല വാര്‍ഡുകളും ബിജെപി കഴിഞ്ഞ തവണ വിജയിച്ചിരുന്നു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ 13 ല്‍ 12 സീറ്റും വെള്ളാങ്കല്ലൂരില്‍ പത്തു സീറ്റും എല്‍ഡിഎഫ് നേടിയിരുന്നു. പൂമംഗലം പഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ എല്‍ഡിഎഫ് എട്ടെണ്ണം നേടിയപ്പോള്‍ യുഡിഎഫിന് നാലെണ്ണവും ബിജെപിക്ക് രണ്ടെണ്ണവുമാണ് നേടാനായത്. വേളൂക്കര പഞ്ചായത്തില്‍ 18 വാര്‍ഡില്‍ എട്ടു സീറ്റ് വീതം യുഡിഎഫും എല്‍ഡിഎഫും നേടിയപ്പോള്‍ ബിജെപി രണ്ടും സീറ്റുകള്‍ നേടി. ഇവിടെ പ്രസിഡന്റ് എല്‍ഡിഎഫും വൈസ് പ്രസിഡന്റ് യുഡിഎഫുമാണ്.
ആളൂര്‍ പഞ്ചായത്തില്‍ 23 വാര്‍ഡുകളില്‍ 16 വാര്‍ഡുകളില്‍ എല്‍ഡിഎഫും ഏഴു വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചു. കാട്ടൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഒമ്പതും യുഡിഎഫ് ആറും സീറ്റു നേടിയപ്പോള്‍ ബിജെപി ഒരു സീറ്റ് നേടി. കാറളം പഞ്ചായത്തിലെ 14 വാര്‍ഡില്‍ എല്‍ഡിഎഫ് 12 ഉം ബിജെപി രണ്ടും യുഡിഎഫ് ഒരു സീറ്റും നേടി. മുരിയാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് 1 സീറ്റും യുഡിഎഫ് ആറും സീറ്റു നേടി. പടിയൂര്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് എട്ടും ബിജെപി നാലും യുഡിഎഫ് രണ്ടും സീറ്റുകള്‍ നേടിയിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
whatsapp/call: 9496663558

പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
ഹരിത ബൂത്ത് ഒരുങ്ങി
വിധിയെഴുത്ത് ഇന്ന്; നെഞ്ചിടിപ്പോടെ മുന്നണികള്‍, ആവേശത്തോടെ വോട്ടര്‍മാര്‍