ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്, പ്രതിയെ അറസ്റ്റ് ചെയ്തു
മുഹമ്മദ് അന്‍വര്‍ (43)
ഇരിങ്ങാലക്കുട: വെളുത്തൂര്‍ സ്വദേശിയില്‍ നിന്ന് 1,7300000 (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ സ്വദേശി അറക്കപറമ്പന് വീട്ടില്‍ മുഹമ്മദ് അന്‍വര്‍ (43) നെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനെ ഫോണില്‍ വിളിച്ച് സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പരാതിക്കാരനില്‍ നിന്നും 1,7300000 (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയത്.
തുകയില്‍ നിന്നും കമ്മീഷന് കൈപറ്റി തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് മുഹമ്മദ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐപിഎസ്ന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എസ്. സുജിത്ത,് എസ്ഐ ജി. രമ്യ കാര്ത്തികേയന്, എസ്ഐ പി.എസ്.സുജിത്ത് കുമാര്‍, സിപിഒമാരായ ഷിബു വാസു, മനു ദേവ്, സച്ചിന്, അനന്ദുമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍