ശബരിമല സ്വര്‍ണ്ണ കൊള്ളയും കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയും നടത്തിയ സിപിഎമ്മിന് ജനങ്ങള്‍ തിരിച്ചടി നല്‍കും- ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്
മാപ്രാണത്ത് ബിജെപി സംഘടിപ്പിച്ച സ്ഥാനാര്‍ഥി സംഗമവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് സ്ഥാനാര്‍ഥികളെ ഷാളണിയിക്കുന്നു.
ഇരിങ്ങാലക്കുട: ശബരിമല സ്വര്‍ണ്ണ കൊള്ളയും കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയും നടത്തിയ സിപിഎമ്മിന് ജനങ്ങള്‍ വോട്ടിലൂടെ തിരിച്ചടി നല്‍കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. ബിജെപി സംഘടിപ്പിച്ച് സ്ഥാനാര്‍ഥി സംഗമവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
മാടായിക്കോണം പ്രദേശത്ത് അനുമതി ലഭിച്ച വെല്‍നെസ്സ് സെന്റര്‍ രാഷ്ട്രീയം കളിച്ച് കരുവന്നൂരിലേക്ക് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തവര്‍ മാടായിക്കോണത്തെ ജനങ്ങളോട് മാപ്പു പറയണം. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റേയും അണികളും നേതാക്കളും മനം മടുത്ത് ബിജെപിയിലേക്ക് കടന്നു വരുന്ന സമയമാണിത്.

ബിജെപിയില്‍ വന്നു ചേരുന്നവരെ സ്വന്തം സഹോദരങ്ങളെ പോലെ ചേര്‍ത്തു നിര്‍ത്തണമെന്നും സംരക്ഷണം നല്‍കണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ബിജെപി സ്ഥാനാര്ഥഛികളായ ആര്‍ച്ച അനീഷ്, ടി.കെ. ഷാജു, പ്രഭ ആര്‍ട്ടിസ്റ്റ്, ജിഷമോള്‍, രമ്യ കൃഷ്ണകുമാര്‍, ബിന്ദു സന്തോഷ് ചെറാക്കുളം എന്നിവരെ ഷാളണിയിച്ച് സ്വീകരിച്ചു.
പൊറത്തിശേരി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഏരിയ ജനറല്‍ സെകട്ടറി സൂരജ് നമ്പ്യാങ്കാവ്, മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു, മണ്ഡലം പ്രസിഡന്റ്് ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, ക്ലസ്റ്റര്‍ ഇന്‍ചാര്‍ജ് ജോജന്‍ കൊല്ലാട്ടില്‍, ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥന്, അജീഷ് പൈക്കാട്ട്, രിമ പ്രകാശന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
വെളയനാട് സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര-മാര്‍ പോളി കണ്ണൂക്കാടന്‍
ഗായത്രി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
കാറളം ഹോളിട്രിനിറ്റി ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും