എല്‍ഡിഎഫ് തെരഞ്ഞെടുപ്പു റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്മാന് അഡ്വ.പി.ജെ. ജോബി അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.ആര്. ബിന്ദു എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു.

സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ്, ആര്‍ജെഡി ജില്ലാ നേതാവ് അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, ജെഡിഎസ് മണ്ഡലം പ്രസിഡന്റ് രാജു പാലത്തിങ്കല്‍, എന്‍സിപി മണ്ഡലം പ്രസിഡന്റ് ഗിരീഷ് മണപ്പെട്ടി, മുന്‍ എംഎല്‍എ പ്രഫ.കെ.യു. അരുണന്, സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം ആര്.എല്‍. ശ്രീലാല്‍, സിപിഐ നേതാവ് കെ. ശ്രീകുമാര്‍, കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.സി.കെ. ഗോപി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കളക്കാട്ട് സ്വാഗതവും ട്രഷറര്‍ അഡ്വ.കെ.ആര്. വിജയ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തദ്ദേശ തെരഞ്ഞെടുപ്പ്; റൂറല്‍ ജില്ലയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
ഭാര്യാ പിതാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സ്റ്റേഷന് റൗഡികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
സെന്റ് ജോസഫ്സ് കോളജ് യൂണിയന് ദിനാഘോഷവും ഫൈന്‍ ആര്‍ട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭ 12-ാം വാര്‍ഡ് ഗാന്ധിഗ്രാം നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമ പാറയില്‍ മൂന്നാംഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി
ദിന്നശേഷി ദിനാചരണം ഫ്ലാഷ് മോബ് നടത്തി