വയോധികനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
പ്രതി മധു.
ആളൂര്‍: തിരുത്തിപ്പറമ്പില്‍ വയോധികനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയും സ്റ്റേഷന് റൗഡിയുമായ തിരുത്തിപ്പറമ്പ് സ്വദേശി തച്ചനാടന്‍ വീട്ടില്‍ മധു (49) വിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7.30യോടെ തിരുത്തിപ്പറമ്പ് സ്വദേശി തച്ചനാടന്‍ വീട്ടില്‍ ചന്ദ്രന് (62) നെ മുന്‍വൈരാഗ്യത്താല്‍ തിരുത്തിപറമ്പില്‍ വെച്ച് തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും കൈകൊണ്ട് ഇടിച്ചും കാല് കൊണ്ട് വയറ്റില്‍ ചവിട്ടി നിലത്ത് വീഴ്ത്തി നെഞ്ചില്‍ ചവിട്ടിയും മറ്റും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ചന്ദ്രന്റെ ചേട്ടന്റെ മകനാണ് മധു. മധു ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് വധശ്രമക്കേസിലും വീടുകയറി ആക്രമണം നടത്തിയ മൂന്ന് കേസുകളിലും സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഇടയാക്കുന്ന പ്രവര്‍ത്തി ചെയ്ത ഒരു കേസിലും അടക്കം ആറ് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ ബെന്നി, ജിഎസ്ഐ പ്രസന്നകുമാര്‍, ജിഎഎസ്ഐ രജീഷ്, സിപിഒ മാരായ ആഷിഖ്, വൈശാഖ്, അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു