വയോജനങ്ങള്‍ക്ക് സാന്ത്വനമേകി തൃശൂര്‍ റൂറല്‍ പോലീസ്; മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്തു
പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ പദ്ധതിയുടെ ഭാഗമായി ചാലക്കുടി തിരുമുടിക്കുന്നിലുള്ള ഗാന്ധിഗ്രാം ഗവണ്മെന്റ് ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ തൃശൂര്‍ റൂറല്‍ പോലീസ് കൈമാറുന്നു.
ഇരിങ്ങാലക്കുട: സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വയോജനങ്ങള്‍ക്കായി വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ തൃശൂര്‍ റൂറല്‍ പോലീസ് നടപ്പിലാക്കി. പദ്ധതിക്കായി അനുവദിച്ച 50,000 രൂപ വിനിയോഗിച്ചാണ് വയോജനങ്ങളുടെ ആരോഗ്യപരിചരണത്തിനാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ചാലക്കുടി തിരുമുടിക്കുന്നിലുള്ള ഗാന്ധിഗ്രാം ഗവണ്മെന്റ് ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ തൃശൂര്‍ റൂറല്‍ പോലീസ് കൈമാറി.
രോഗികളുടെ ദൈനംദിന പരിചരണം സുഗമമാക്കുന്നതിനായി മെഡിസിന് ട്രോളി, ഫോള്‍ഡിംഗ് വാക്കറുകള്‍, വാക്കിംഗ് സ്റ്റിക്കുകള്‍, ഡയപ്പറുകള്‍ തുടങ്ങിയവയാണ് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയത്. കൂടാതെ കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനിലെ കിടപ്പുരോഗികളായ അഞ്ച് വയോജനങ്ങള്‍ക്കും ഇരിങ്ങാലക്കുട സബ് ഡിവിഷനിലെ മൂന്ന് വയോജനങ്ങള്‍ക്കും ആവശ്യമായ മരുന്നുകളും ഡയപ്പറുകളും വാങ്ങി നല്കി.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലയളവില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകളും മാനസികമായ ആശങ്കകളും പരിഹരിക്കാനാണ് കേരള പോലീസ് പ്രശാന്തി ഹെല്‍പ്പ് ലൈന്‍ പദ്ധതി ആരംഭിച്ചത്. ഒറ്റപ്പെടല്‍, ജീവിതശൈലീ രോഗങ്ങള്‍, മരുന്നുകളുടെ ലഭ്യതക്കുറവ് തുടങ്ങി മുതിര്‍ന്ന പൗരന്മാര് നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുതിര്‍ന്ന പൗരന്മാര്ക്ക് തങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പോലീസ് സജ്ജമാക്കിയിട്ടുണ്ട്. 9497900035, 9497900045 എന്നീ നമ്പറുകളില്‍ വയോജനങ്ങള്‍ക്ക് ഏതു സമയത്തും പോലീസിന്റെ സഹായം തേടാവുന്നതാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഇരിങ്ങാലക്കുട നഗരസഭയില്‍ എം.പി. ജാക്സണ് ചെയര്മാന്, ചിന്ത ധര്മരാജന് വൈസ് ചെയര്‍പേഴ്സണ്‍
ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവം വര്‍ണ്ണക്കുട 2025 കൊടിയേറി
വയോധികനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട ഡിപ്പോ ഉല്ലാസയാത്രയ്ക്ക് ബ്രേക്കിട്ടു