പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സ്റ്റേഷന് റൗഡി അറസ്റ്റില്‍
പ്രതി മിഥുന് (33).
ഇരിങ്ങാലക്കുട: പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ 12 ക്രിമിനല്‍കേസിലെ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ മിഥുന് (33) നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരിങ്ങാലക്കുട ബിവറേജിന് സമീപം വാഹന പരിശോധന നടത്തി വരവെ അതുവഴി വന്ന ഈസ്റ്റ് കോമ്പാറ സ്വദേശി തണ്ടാശേരി വീട്ടില്‍ നിഖില്‍ (24) എന്നയാള്‍ ഓടിച്ച് വന്ന സ്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച സമയം സ്കൂട്ടറിന്റെ പിറകില്‍ ഇരുന്ന് സഞ്ചരിച്ചിരുന്ന നിരവധി ക്രിമിനല്‍ക്കേസിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് റൗഡിയായ ഈസ്റ്റ് കോമ്പാറ സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ മിഥുന് (33) എന്നയാള്‍ സ്കൂട്ടറില്‍ നിന്നിറങ്ങി പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയായിരുന്നു.
മിഥുന് ഇരിങ്ങാലക്കുട, തൃശൂര്‍ മെഡിക്കല്‍ കോളജ്, മലപ്പുറം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന് പരിധികളിലായി മൂന്ന് വധശ്രമക്കേസിലും ഒരു കവര്‍ച്ചക്കേസിലും അഞ്ച് അടിപിടിക്കേസുകളിലും വീടിന്റെ പോര്‍ച്ചിലുണ്ടായിരുന്ന സ്കൂട്ടര്‍ തീവെച്ച് കത്തിച്ച് നശിപ്പിച്ച കേസിലും കഞ്ചാവ് ബീഡി ഉപയോഗിച്ച കേസിലും ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കാന്‍ അറസ്റ്റ് ചെയ്ത് നീക്കിയ കേസിലും അടക്കം 12 ക്രിമിനല്‍കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐമാരായ ഇ.യു. സൗമ്യ, എസ്സിപിഒ ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഇരിങ്ങാലക്കുട നഗരസഭയില്‍ എം.പി. ജാക്സണ് ചെയര്മാന്, ചിന്ത ധര്മരാജന് വൈസ് ചെയര്‍പേഴ്സണ്‍
ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവം വര്‍ണ്ണക്കുട 2025 കൊടിയേറി
വയോധികനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
വയോജനങ്ങള്‍ക്ക് സാന്ത്വനമേകി തൃശൂര്‍ റൂറല്‍ പോലീസ്; മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്തു