പ്രഥമ വര്‍ണ്ണക്കുട ഇന്നസെന്റ് സ്മാരക പുരസ്കാരം ടോവിനോ തോമസിന് ഡോ.ആര്. ബിന്ദു സമ്മാനിച്ചു
പ്രഥമ വര്‍ണ്ണക്കുട ഇന്നസെന്റ് സ്മാരക പുരസ്കാരം പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസിന് ഉന്നത വിദ്യാഭ്യസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്.ബിന്ദു സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: പ്രഥമ വര്‍ണ്ണക്കുട ഇന്നസെന്റ് സ്മാരക പുരസ്കാരം പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസിന് വര്‍ണ്ണക്കുട സംഘാടക സമിതി ചെയര്‍പേഴ്സണും ഉന്നത വിദ്യാഭ്യസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആര്. ബിന്ദു സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിച്ചത്. ചടങ്ങില്‍ ഡോ.ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന് മംഗളപത്രം വായിച്ചു, ജൂണിയര്‍ ഇന്നസെന്റ്, അശോകന് ചരുവില്‍, പി.കെ. ഭരതന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ജനറല്‍ കണ്‍വീനറും ജില്ലാ പഞ്ചായത്തംഗവുമായ ജോസ് ചിറ്റിലപ്പിള്ളി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. മണികണ്ഠന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പല്ലവി, കുഴിക്കാട്ടുകോണം അവതരിപ്പിച്ച വീരനാട്യം, സുധ ആന്‍ഡ് പാര്‍ട്ടി ഇരിങ്ങാലക്കുട തെക്കെ മനവലശ്ശേരി എന്‍എസ്എസ് വനിതാ സമാജത്തിന്റെ തിരുവാതിരക്കളി, സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച മലപ്പുലയാട്ടം, ഇരുള നൃത്തം, ശരണ്യ സഹസ്രയുടെ കഥക്, ബംഗാളി നാടോടിനൃത്തമായ പുരുളിയ ചാവ്, ഷഹബാസ് പാടുന്നു ഗസല്‍ ചക്രവര്‍ത്തി ഷഹബാസ് അമന് ആന്‍ഡ് ടീമിന്റെ ഗസല്‍ സംഗീതനിശ എന്നീ പരിപാടികള്‍ അരങ്ങേറി.
ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വര്‍ണ്ണക്കുടയുടെ അവസാന ദിനമായ ഇന്ന് വൈകിട്ട് വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുട കലൈമാമണി മുടികൊണ്ടാന്‍ എസ്.എന്‍. രമേശ് ചെന്നൈ അവതരിപ്പിക്കുന്ന നാദസംഗമം, തൊച്ചാം ഇബി ദേവി ടീമിന്റെ മണിപ്പൂരി ഡാന്‍സ് ശേഷം അഞ്ചുദിവസമായി ഇരിങ്ങാലക്കുടയെ ഉത്സവാന്തരീക്ഷത്തിലേക്ക് എത്തിച്ച വര്‍ണ്ണക്കുടയില്‍ ഇരിങ്ങാലക്കുടയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമാപന സമ്മേളനം നടക്കും. ശേഷം താമരശ്ശേരി ചുരം മ്യൂസിക് ബാന്‍ഡ് അരങ്ങേറും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ടിസിഎസുമായി ചേര്‍ന്ന് പുതിയ ബിടെക് പ്രോഗ്രാം