മാനവസമൂഹത്തില്‍ പ്രത്യാശയുടെ പ്രകാശം പരത്തുവാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണം- മാര്‍ പോളി കണ്ണൂക്കാടന്‍
സംസ്ഥാന സിഎല്‍സിയുടെ ക്രിസ്മസ് സംഗമം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: സമൂഹത്തില്‍ നന്മയുടെ തിരിനാളമായി പ്രത്യാശയുടെ പ്രകാശം പരത്തുവാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. സംസ്ഥാന സിഎല്‍സിയുടെ ക്രിസ്മസ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. സംഘര്‍ഷങ്ങളും അസ്വസ്ഥതകളും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്തിന് സാഹോദര്യത്തിന്റെയും സമഭാവനയുടെയും നിത്യഹരിത സന്ദേശമാണ് ക്രിസ്മസ്.
രോഗികളും ദരിദ്രരും അവശരും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു ബഹിഷ്കൃതരാക്കപ്പെട്ടുകൊണ്ടിരുന്ന ഈ കാലഘട്ടത്തില്‍ സാന്ത്വനത്തിന്റെ സന്ദേശം പരത്തുവാന്‍ സിഎല്‍സി അംഗങ്ങള്‍ക്ക് കഴിയണം. ക്രൈസ്തവ വിശ്വാസത്തിലധിഷ്ഠിതമായ ശക്തമായ യുവജന മുന്നേറ്റത്തിലൂടെ മാത്രമേ ഇതിനു സാധിക്കുകയുള്ളൂവെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സിഎല്‍സി പ്രസിഡന്റ് സജു തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിഎല്‍സി പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖപ്രസംഗം നടത്തി. രൂപത സിഎല്‍സി പ്രമോട്ടര്‍ ഫാ. ജോഷി കല്ലേലി സന്ദേശം നല്കി. ദൈവപരിപാലന ഭവനം ഡയറക്ടര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി, സംസ്ഥാന സിഎല്‍സി സെക്രട്ടറി ഷോബി കെ. പോള്‍, സംസ്ഥാന സിഎല്‍സി വൈസ് പ്രസിഡന്റുമാരായ സിനോബി ജോയ്, ഡോണ ഏണസ്റ്റിന്, തൃശൂര്‍ അതിരൂപത പ്രസിഡന്റ് ജെറിന് ജോസ്, ഇരിങ്ങാലക്കുട രൂപത സിഎല്‍സി പ്രസിഡന്റ് ആന്റണി റെജിന്‍, കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ് കെ.ബി. അജയ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആഘോഷത്തിരയിളക്കി കരോള്‍ സംഘങ്ങള്‍; നഗരം കീഴടക്കി പാപ്പാമാരും മാലാഖമാരും
ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ ബഥേല്‍ 2025
കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയില്‍ കരോള്‍ ഘോഷയാത്ര സംഘടിപ്പിച്ചു
കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
അത്യുന്നതങ്ങളില്‍ വെളിച്ചം…. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ക്രിസ്മസ് രാവ്