ഠാണ റോഡ് വികസനം: പണിയില്‍ വലഞ്ഞ് വ്യാപാരികള്‍
പുതക്കുളം- ഠാണ റോഡ് നിര്‍മാണത്തിനായി വഴി അടച്ചിരിക്കുന്നു.
ഇരിങ്ങാലക്കുട: ഠാണ റോഡ് വികസനപ്രവൃത്തികള്‍ ക്രിസ്മസ്- പുതുവല്‍സര കച്ചവടങ്ങളെയും പൊതുജനങ്ങളുടെ യാത്രാ സൗകര്യത്തെയും കാര്യമായി ബാധിച്ചതായി വ്യാപാരികള്‍. ഠാണ-പൂതംകുളം റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ആ ഭാഗം പൂര്‍ണ മായും അടച്ചിട്ടിരിക്കുകയാണ്.
മറ്റെല്ലാ സ്ഥലങ്ങളിലും റോഡു പണി നടക്കുമ്പോള്‍ വണ്‍വേ ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് വണ്‍വേ ഗതാഗതം അനുവദിക്കാതെയാണ് പണിനടത്തുന്നത്. റോഡിന്റെ കിഴക്കുള്ള ജനറല്‍ ആശുപത്രിയിലേക്ക് പോകേണ്ട രോഗികളും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ചന്തക്കുന്ന് തെക്കേ അങ്ങാടിവരെ ഇരുവശത്തും കാനനിര്‍മ്മാണം നടക്കുന്നതിനാല്‍ ജന ങ്ങള് കടകളിലേക്ക് വരുന്നില്ല. മുന്‍കാലങ്ങളിലെല്ലാം നല്ലകച്ചവടം കിട്ടിയിരുന്ന സമയമാണിത്. ഇക്കുറി കച്ചവടം പോയി. പൊടിശല്യവും രൂക്ഷമാണ്. വികസനത്തിന് എതിരല്ലെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി