നവീകരണം പാളി…അപകടഭീഷണി ഉയര്‍ത്തി പ്രധാന റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ഉയരവ്യത്യാസം
കോണത്തുകുന്ന് ജംഗ്്ഷനിലേക്ക് ഇടറോഡില്‍ നിന്ന് കയറുന്ന ഭാഗത്ത് ഇനിയും ടാറിംഗ് ചെയ്യാതെ മെറ്റല്‍ വിരിച്ച നിലയില്‍.
കോണത്തുകുന്ന്: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റിംഗ് പൂര്‍ത്തീകരിച്ച കോണത്തുകുന്ന് ജംഗ്ഷനില്‍ ഇടറോഡുകളില്‍നിന്ന് പ്രധാന റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ഉയരവ്യത്യാസം വാഹനയാത്രക്കാര്‍ക്ക് വിനയായി. കരൂപ്പടന്ന മുതല്‍ നടവരമ്പ് അണ്ടാണിക്കുളം വരെയുള്ള ഭാഗത്തെ റോഡ് മാസങ്ങള്‍ക്ക് മുന്‍പേ കോണ്‍ക്രീറ്റിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ചെങ്കിലും കോണത്തുകുന്ന് ജംഗ്്ഷനില്‍ നിന്ന് തിരിയുന്ന ഭാഗത്തെ കയറ്റം മെറ്റല്‍ വിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
പ്രധാന റോഡില്‍ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് ഇടറോഡില്‍ നിന്ന് വരുന്ന ഇരുചക്ര വാഹനങ്ങള്‍ കയറ്റത്തില്‍ ഏറെ നേരം കാത്തുനിന്ന് വേണം സംസ്ഥാന പാതയിലേക്ക് കടക്കാന്‍. എന്നാല്‍ ഈ ഭാഗത്ത് മെറ്റലില്‍ ബ്രേക്ക് ചെയ്യാന്‍ പറ്റാതെ നിയന്ത്രണം വിട്ട് ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ജംഗ്്ഷനിലെ കയറ്റം ഒഴിവാക്കാന്‍ ടാര്‍ ചെയ്ത് ഉയരം കൂട്ടണം എന്ന് ആവശ്യപ്പെട്ട് മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും കെഎസ്ടിപിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി