വര്‍ണ്ണവും വെളിച്ചവും വിരിയിക്കുന്ന ആഘോഷമാണ് വര്‍ണ്ണക്കുട നോവലിസ്റ്റ് ആനന്ദ്- ഇരിങ്ങാലക്കുടയില്‍ വര്‍ണ്ണക്കുടക്ക് ആവേശോജ്ജാലകമായ തുടക്കം
ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വര്‍ണ്ണക്കുടയുടെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് ആനന്ദ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വര്‍ണ്ണക്കുടക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ പ്രൗഢ ഗംഭീരമായ തുടക്കം. ഇരിങ്ങാലക്കുടയുടെ ദേശീയ- നൃത്ത- സംഗീതോത്സവമായ വര്‍ണ്ണക്കുട 2025 ന്റെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് ആനന്ദ് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍പേഴ്സണും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
പദ്മശ്രീ പെരുവനം കുട്ടന് മാരാര്‍ മുഖ്യാതിഥി ആയിരുന്നു. മാര്‍ പോളി കണ്ണൂക്കാടന്‍, മുനിസിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ്, കബീര്‍ മൗലവി, അഡ്വ. സി.കെ. ഗോപി, പ്രഫ. സാവിത്രി ലക്ഷ്മണന്, അശോകന് ചരുവില്‍, കെ. ശ്രീകുമാര്‍, വേണുജി, കലാനിലയം രാഘവനാശാന്, സദനം കൃഷ്ണന് കുട്ടിയാശാന്‍, ബാലന് അമ്പാട്ട്, കപില വേണു, പി.കെ. ഭരതന് മാഷ്, രേണു രാമനാഥന്, കപില എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്തംഗവും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതവും കണ്‍വീനര്‍ അഡ്വ. പി. മണികണ്ഠന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കൊരുമ്പ് മൃദംഗം കളരിയുടെ മൃദംഗ മേള, മാനവമൈത്രി ഗീതം, വര്‍ണ്ണക്കുട തീം സോങ്ങിന്റെ നൃത്താവിഷ്കാരം, കേരള കലാമണ്ഡലം അവതരിപ്പിച്ച നൃത്തശില്പം എന്റെ കേരളം, ഗായിക ഇന്ദുലേഖ വാര്യര്‍ ലൈവ് മ്യൂസിക് ബാന്റ് ഷോ എന്നിവ അരങ്ങേറി

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60257
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു