കോന്തിപുലം കെഎല്‍ഡിസി കനാലില്‍ തടയണ നിര്‍മാണം തുടങ്ങി
കോന്തിപുലം പാലത്തിന് താഴെ തടയണ നിര്‍മാണത്തിന്റെ ഭാഗമായി മുളകള്‍ സ്ഥാപിച്ചപ്പോള്‍.
4500 ഏക്കര്‍ കൃഷിക്ക് വെള്ളത്തിനായാണ് ബണ്ട് കെട്ടുന്നത്
മാപ്രാണം: കോന്തിപുലം കെഎല്‍ഡിസി കനാലിന് കുറുകെ ജലസേചന വകുപ്പിന്റെ താത്കാലിക തടയണ നിര്‍മ്മാണം തുടങ്ങി. 6.31 ലക്ഷം രൂപ ചെലവഴിച്ചാണ് മുരിയാട് കോള്‍ മേഖലയിലെ കൃഷിയാവശ്യങ്ങള്‍ക്കുള്ള വെള്ളം സംഭരിക്കുന്നതിനായി തടയണ നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി കനാലില്‍ മുളകള്‍ സ്ഥാപിച്ചുതുടങ്ങി. മുരിയാട് കായല്‍ മേഖലയില്‍ വരുന്ന ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനായിട്ടാണ് കോന്തിപുലം പാലത്തിന് സമീപം എല്ലാവര്‍ഷവും ബണ്ട് കെട്ടുന്നത്.
ബണ്ടുകെട്ടാന്‍ വൈകിയത് കാരണം പലഭാഗത്തും വളമി ടാന്‍ വെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. പുറത്തോട് തുറന്ന് വെള്ളം കൊണ്ടുവരണമെന്ന് ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. രണ്ടാഴ്ച ഇതിനുവേണ്ടി വകുപ്പിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും അവര്‍ ഒന്നും ചെയ്തില്ല. പുറത്തോട് തുറന്നുവരുന്ന വാടചിറയില് ചണ്ടിയും കുള വാഴകളും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു.
ഇത് നീക്കിവേണം വെള്ളം എത്തിക്കാന്‍. ഉദ്യോഗസ്ഥര്‍ മുഖം തിരിഞ്ഞതോടെ കര്‍ഷകര്‍ നേരിട്ട് ചിറയിലെ ചീപ്പുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ജെസിബി ഉപയോഗിച്ചാണ് ചീപ്പുകള്‍ തുറന്ന് ചണ്ടിയും കുളവാഴകളും നീക്കി വെള്ളം കൊണ്ടുവന്നതെന്നും കര്‍ഷകര്‍ പറഞ്ഞു. സമയത്തിന് കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുകയെന്നത് ജലസേചന വകുപ്പിന്റെ ചുമതലയാണ്. എന്നാല്‍ അതിന് തയ്യാറാകാതെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള്; ബഹുനില പന്തലുകളുടെ കാല്‍നാട്ടുകര്‍മം നടത്തി
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ ഡയാലിസിസ് കൂപ്പണും കിറ്റും വിതരണം ചെയ്തു
ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എം.പി. ജാക്സണ് സ്വീകരണം നല്കി
രംഗകലാ കോണ്‍ഫറന്‍സ് ഇരിങ്ങാലക്കുടയില്‍ ലോഗോ പ്രകാശിതമായി
ബീച്ച് ക്ലീനിംഗും സാമൂഹിക ബോധവത്കരണവുമായി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍
ബണ്ട് റോഡില്‍ അറവുമാലിന്യം തള്ളി, രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്തണമെന്ന് നാട്ടുകാര്‍