സ്ത്രീസുരക്ഷ ലക്ഷ്യം; തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ റൂറല ജില്ലയിലെ വിവിധ സ്കൂളുകളിലും കോളജുകളിലുമായി വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി.
ഇരിങ്ങാലക്കുട: ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലയിലെ വിവിധ സ്കൂളുകളിലും കോളജുകളിലുമായി വിദ്യാര്‍ഥിനികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. കേരള സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നും തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയ്ക്ക് അനുവദിച്ച തുക വിനിയോഗിച്ചാണ് ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഈ പരിശീലന പരിപാടി നടപ്പിലാക്കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈ പദ്ധതി ആവിഷ്കരിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ശാക്തീകരണത്തിന് സ്വയം പ്രതിരോധ പരിശീലനം അത്യന്താപേക്ഷിതമാണെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് വ്യക്തമാക്കി. ഏതൊരു അപകട സാഹചര്യത്തിലും ഭയപ്പെടാതെ സമയോചിതമായി പ്രതികരിക്കാന്‍ മുന്‍കൂട്ടിയുള്ള ഇത്തരത്തിലുള്ള തയാറെടുപ്പുകള്‍ സഹായകരമാകും. ശാരീരിക ശക്തിയോടൊപ്പം മനസിന്റെ കരുത്തും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ ധീരമായി നേരിടാനും സ്വയം സംരക്ഷിക്കാനും സാധിക്കുമെന്ന ബോധ്യത്തിലാണ് വിപുലമായ രീതിയിലുള്ള ഈ പരിശീലനം നല്‍കിയത്.
തൃശൂര്‍ റൂറല്‍ വനിതാ സെല്ലിലെ പോലീസുദ്യോഗസ്ഥരും മാസ്റ്റര്‍ ട്രെയിനര്‍മാരുമായ എഎസ്ഐ ജിജി, എഎസ്ഐ സിന്ധു, എസ്സിപിഒ ഷാജമോള്‍ എന്നിവരാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വയം പ്രതിരോധ പരിശീലനം നല്കി വരുന്നത്. കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ്, കൊടുങ്ങല്ലൂര്‍ ഗവ. ബോയ്സ് സ്കൂള്‍, വാടാനപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഇരിങ്ങാലക്കുട എല്‍എഫ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂള്‍, അന്നനാട് യൂണിയന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുപ്ലിയം വിമല ജ്യോതി സെന്‍ട്രല്‍ സ്കൂള്‍, ചേര്‍പ്പ് സിഎന്‍എന്‍ സ്കൂള്‍, ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മേലൂര്‍ നിര്‍മല കോളജ്, മതിലകം സെന്റ് ജോസഫ്, വല്ലച്ചിറ ഗവ. യുപി സ്കൂള്‍ എന്നീ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ഈ പരിശീലന പരിപാടിയുടെ ഭാഗമായത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു