ബണ്ട് റോഡില്‍ അറവുമാലിന്യം തള്ളി, രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്തണമെന്ന് നാട്ടുകാര്‍
എടക്കുളം ഷണ്മുഖം കനാല്‍ ബണ്ട് റോഡില്‍ അറവുമാലിന്യങ്ങള്‍ തള്ളിയ നിലയില്‍.
എടക്കുളം: ഷണ്മുഖം കനാല്‍ ബണ്ട് റോഡില്‍ കനാലിനോടു ചേര്‍ന്ന് അറവുമാലിന്യം തള്ളുന്നത് തുടര്‍ക്കഥയാകുന്നു. എടക്കുളം കനാല്‍ പാലത്തിനു സമീപത്തുനിന്ന് പടിയൂരിലേക്ക് പോകുന്ന ബണ്ട് റോഡിലാണ് അറവുമാലിന്യം തള്ളിയത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ പത്തുതവണയാണ് ഇവിടെ അറവുമാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആഘോഷ ദിവസങ്ങളിലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നത്. ഇതു കൂടാതെ മറ്റ് മാലിന്യങ്ങളും തള്ളുന്നുണ്ട്. ഇതുമൂലമുള്ള ദുര്‍ഗന്ധം സഹിക്കാന്‍ കഴിയുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഈ റോഡില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ ഒരു വിലയും കല്പിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മാലിന്യം പിന്നീട് പഞ്ചായത്തംഗം കവിതാ സുരേഷിന്റെ നേതൃത്വത്തില്‍ റോഡരികില്‍ കുഴിച്ചിട്ടു. രാത്രികാലങ്ങളില്‍ ഈ റോഡില്‍ പോലീസ് പട്രോളിംഗ്് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. രാത്രികാല നിരീക്ഷണത്തിനുവേണ്ടി നാട്ടുകാരെ ചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ടിസിഎസുമായി ചേര്‍ന്ന് പുതിയ ബിടെക് പ്രോഗ്രാം