ബീച്ച് ക്ലീനിംഗും സാമൂഹിക ബോധവത്കരണവുമായി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സ്നേഹതീരം ബീച്ചില്‍ ശുചീകരണത്തില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. യുവത ഗ്രാമത്തിന്റെ സമഗ്രതയ്ക്ക് എന്നുള്ളതാണ് ക്യാമ്പിന്റെ മുഖ്യ ആശയം. ക്യാമ്പിന്റെ ഭാഗമായി സ്നേഹതീരം ബീച്ചില്‍ യുവജനങ്ങളെ ലക്ഷ്യമാക്കി യുവജാഗരണം, എയ്ഡ്സ് ബോധവത്കരണം, മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
ബീച്ചില്‍ നടന്ന ഫല്‍ഷ് മോബിലൂടെ യുവജനങ്ങളില്‍ സാമൂഹിക അവബോധം സൃഷ്ടിക്കാന്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് സാധിച്ചു. ഇതോടൊപ്പം ബീച്ച് ക്ലീനിംഗ് പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ.ഡി. ദേവിപ്രിയ, ക്രൈസ്റ്റ് കോളജ് അധ്യാപകരായ ഡോ. അനൂജ് എ, സിമ്മി ജോസ്, സ്റ്റിജി, ഡോ.എം.എ. അന്‍സോ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷാ മാത്യുവിന്റെയും ഡോ. സുബിന് കെ. ജോസിന്റെയും മാര്‍ഗനിര്‍ദേശത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു