കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
കൂടല്‍മാണിക്യം ഉത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ദേവസ്വം ചെയര്മാന് സി.കെ. ഗോപി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവം ഏപ്രില്‍ 28-ന് കൊടിയേറി മേയ് എട്ടിനു കൂടപ്പുഴ ആറാട്ടുകടവില്‍ ആറാട്ടോടെ ആഘോഷിക്കും. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ നടന്ന ആലോചനായോഗം ദേവസ്വം ചെയര്മാന് സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി അംഗം കെ.ജി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുരളി, രാഘവന് മുളങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ആര്. ബിന്ദു, കെ. രാജന് എന്നിവര്‍ മുഖ്യരക്ഷാധികാരികളും ഇരിങ്ങാലക്കുട നഗര സഭയിലെ കൗണ്‍സിലര്‍മാര്‍, കാറളം, കാട്ടൂര്‍, പടിയൂര്‍, പൂമംഗലം, മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, മണ്ഡലം പരിധിയില്‍ വരുന്ന ബ്ലോക്ക്, ജില്ലാപഞ്ചായത്തംഗങ്ങള്‍ എന്നിവരടങ്ങിയ എക്സിക്യുട്ടീവ് കമ്മിറ്റികളും ദേവസ്വം ചെയര്മാന് സി.കെ. ഗോപി ജനറല്‍ കണ്‍വീനറായി 251 അംഗ ആഘോഷ ക്കമ്മിറ്റിയും രൂപവത്കരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍