സംസ്ഥാനത്ത് (നവംബർ 10) 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 6010 പേര്‍ക്ക് കോസംസ്ഥാനത്ത്വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,85,673 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം പെരുങ്കടവിള സ്വദേശി കൃഷ്ണന്‍കുട്ടി (57), നെല്ലിമൂട് സ്വദേശി തങ്കരാജന് നാടാര്‍ (57), പ്ലാമൂട്ടുകട സ്വദേശി ജെറാള്‍ഡ് (63), ഊരൂട്ടമ്പലം സ്വദേശി മധു (55), ചിറയിന്‍കീഴ് സ്വദേശിനി ഡി. രാഹില (71), പോത്തന്‍കോട് സ്വദേശി ചക്രപാണി (75), കൊല്ലം മഞ്ഞപ്പാറ സ്വദേശി തോമസ് (71), കണ്ണനല്ലൂര്‍ സ്വദേശി കെ. ജോര്‍ജ് (88), ഫരീദിയ നഗര്‍ സ്വദേശിനി സൈനബ താജുദീന് (54), പത്തനംതിട്ട റാന്നി സ്വദേശിനി അനിത (51), കോട്ടയം സ്വദേശി ഇബ്രാഹീം കുട്ടി (75), ചങ്ങനാശേരി സ്വദേശിനി ശാന്തി (37), കൂവപ്പള്ളി സ്വദേശി സെയ്ദലവി (72), കാഞ്ഞിരപ്പള്ളി സ്വദേശി വിനുകുട്ടന് (27), എറണാകുളം മുരികുംപാടം സ്വദേശി ടി.ടി. ജോസഫ് (77), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി എം.കെ. ചന്ദ്രന് (72), മുണ്ടൂര്‍ സ്വദേശി ശശിധരന് (67), ഇരിങ്ങാലക്കുട സ്വദേശി ജോണി (57), പാലക്കാട് മണ്ണാര്‍കാട് സ്വദേശി ഹംസ (70), ചിറ്റിലഞ്ചേരി സ്വദേശിനി സൗമ്യ (35), തേങ്കുറിശി സ്വദേശിനി തങ്കമ്മ പണിക്കത്തിയാര് (84), മലപ്പുറം സ്വദേശിനി ഫാത്തിമ (80), കോഴിക്കോട് അരൂര്‍ സ്വദേശി നാണു (58), കല്ലായി സ്വദേശി മൊയ്ദീന് (79), കന്നുക്കര സ്വദേശി രവീന്ദ്രന് (75), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് സെയ്ദ് (62), നടുവില്‍ സ്വദേശി കെ.പി. അഹമ്മദ് (86), മുണ്ടല്ലൂര്‍ സ്വദേശി പി.കെ. സുലൈമാന്‍ (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 711 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ 10/11/2020 ചൊവ്വാഴ്ച 711 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1088 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9058 ആണ്. തൃശൂർ സ്വദേശികളായ 106 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥലിരീകരിച്ചവരുടെ എണ്ണം 47,614 ആണ്. 38,202 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 685 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 8 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 12 പേർക്കും, രോഗ ഉറവിടം അറിയാത്ത 6 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 56 പുരുഷൻമാരും 57 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 19 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 256
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -36
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 16
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-58
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 60
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-150
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-162
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-174
സി.എഫ്.എൽ.ടി.സി കൊരട്ടി – 50
പി . സി. തോമസ് ഹോസ്റ്റൽ, തൃശൂർ-310
സി.എഫ്.എൽ.ടി.സി, നാട്ടിക -383
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-153
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-29
ജനറൽ ആശുപത്രി തൃശൂർ-44
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -29
ചാവക്കാട് താലൂക്ക് ആശുപത്രി -22
ചാലക്കുടി താലൂക്ക് ആശുപത്രി -10
കുന്നംകുളം താലൂക്ക് ആശുപത്രി -20
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -20
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-59
അമല ആശുപത്രി-58
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -53
മദർ ആശുപത്രി -18
തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -10
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -05
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -05
രാജാ ആശുപത്രി ചാവക്കാട് – 11
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 21
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -13
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 07
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 04
സെന്റ് ആന്റണിസ് പഴുവിൽ – 08
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 01
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 03
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-8
പാലസ് ഹോസ്പിറ്റൽ പോട്ട -01
മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -01
6073 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ചൊവ്വാഴ്ച 434 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 215 പേർ ആശുപത്രിയിലും 219 പേർ വീടുകളിലുമാണ്.
മൊത്തം 6327 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5489 പേർക്ക് ആന്റിജൻ പരിശോധനയും 547 പേർക്ക് ആർടി-പിസിആർ പരിശോധനയും 291 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,58,003 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 466 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,02,297 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 39 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 360 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.