അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു
ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച വയോജനോത്സവത്തില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു മുതിര്‍ന്നവര്‍ക്ക് പോഷകഹാര കിറ്റ് വിതരണം ചെയ്തപ്പോള്‍.
ഇരിങ്ങാലക്കുട: രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന വയോജന സൗഹൃദ ബജറ്റാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആര്. ബിന്ദു. വയോജന ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും വയോജനങ്ങള്‍ക്കായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണം, പോഷകാഹാര കിറ്റ് വിതരണം, വയോജനോത്സവം എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും പോഷകാഹാരകിറ്റ് വിതരണവും നടന്നു. മുന്നൂറ്റമ്പതോളം പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. തിമിര ശസ്ത്രക്രിയയുടെ സ്ക്രീനിങ്ങും നടന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷൈനി മോള്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്. പ്രദീപന്, മെഡിക്കല്‍ ക്യാമ്പിലെ ഡോക്ടര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ടിസിഎസുമായി ചേര്‍ന്ന് പുതിയ ബിടെക് പ്രോഗ്രാം