എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
എല്‍ഡിഎഫിന്റെ വികസന വിരുദ്ധ നയങ്ങള്‍ക്കെതിരെ എന്‍ഡിഎ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ ധര്‍ണ ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഭഗീഷ് പൂരാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എല്‍ഡിഎഫിന്റെ വികസന വിരുദ്ധ നയങ്ങള്‍ക്കെതിരെ എന്‍ഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ജനകീയ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സബ് ഡിപ്പോയായി ഉയര്‍ത്തുക, സിഐ ഓഫീസ്, സബ്ജയില്‍ ഭൂമി ദേവസ്വത്തിന് വിട്ടു കൊടുക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്നത്ത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട നടത്തിയ പ്രതിഷേധ ധര്‍ണ ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഭഗീഷ് പൂരാടന് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് എ.ആര്. ജയചന്ദ്രന്, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ഭാരവാഹികളായ ലോചനന്‍ അമ്പാട്ട്, അഖിലാഷ് വിശ്വനാഥന്, ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രമേഷ് അയ്യര്‍ എന്നിവര്‍ സംസരിച്ചു. നേതാക്കളായ കവിതാ ബിജു, അജീഷ് പൈക്കാട്ട്, അഡ്വ സുബീഷ്, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, രിമ പ്രകാശ്, സിന്ധു സതീഷ്, സന്തോഷ് മുരിയാട്, ശ്രീജേഷ് ഊരകം എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ടിസിഎസുമായി ചേര്‍ന്ന് പുതിയ ബിടെക് പ്രോഗ്രാം