ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേയുടെ ഉദ്ഘാടനം മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ നിര്‍മാണം പൂര്‍ത്തീകരിച്ച ഗേറ്റ് വേ യുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിച്ചു. ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്കിന്റെ ഭാഗത്ത് പുതിയതായി നിര്‍മിക്കുന്ന മതിലിന്റെയും ഗേറ്റിന്റെയും നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ മാഗി വിന്‍സെന്റ് പള്ളായി അധ്യക്ഷത വഹിച്ചു.
പിഡബ്ല്യുഡി ബില്‍ഡിംഗ് സബ് ഡിവിഷന് ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിമേഷ് പുഷ്പന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.ഐ. പോള്‍, നഗരസഭ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി ശിവദാസ്, ജനറല്‍ ആശുപത്രി നേഴ്സിംഗ് സൂപ്രണ്ട് സതീരത്നം, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആര്. ബിന്ദുവിന്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ജനറല്‍ ആശുപത്രിയിലെ ചാലക്കുടി റോഡ് ഭാഗത്തുള്ള മതിലിന്റെയും ഗേറ്റിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിയോജകമണ്ഡലംതലം ആസ്തി വികസന ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്കിന് മുന്നില്‍ തൃശൂര്‍ റോഡിന്റെ ഭാഗത്തായി പുതിയ മതിലും ഗേറ്റും നിര്‍മിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ടിസിഎസുമായി ചേര്‍ന്ന് പുതിയ ബിടെക് പ്രോഗ്രാം