കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
ചാലക്കുടി ജലസേചന വകുപ്പ് ഓഫീസിന് മുമ്പില്‍ വേളൂക്കര പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ധര്‍ണ നടത്തുന്നു.
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ കാര്‍ഷിക മേഖല ജലലഭ്യതയ്ക്കായി പ്രധാനമായും ആശ്രയിക്കുന്ന വിഴിക്കിലിച്ചിറ, വെങ്കുളംചിറകളില് വെള്ളം ഇതുവരെ എത്താത്തതില്‍ പ്രതിഷേധിച്ച് ചാലക്കുടി ജലസേചന വകുപ്പ് ഓഫീസില്‍ മുമ്പില്‍ ധര്‍ണയുമായി വേളൂക്കര പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍. പലതവണ പരാതിപെട്ടിട്ടും അധികൃതരില്‍ നിന്ന് നടപടികളൊന്നും ഉണ്ടായില്ലെന്നും ഇനിയും ഇത് തുടരുകയാണെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ധര്‍ണയില്‍ രാഷ്ട്രീയ ഭേദമെന്യേ 19 പഞ്ചായത്തംഗങ്ങളും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് ധര്‍ണ ഉദ്ഘാടനം ചെയ്തു. പി.വി. സതീശന്, കെ.കെ. ശിവന്, ഹേമന്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ടിസിഎസുമായി ചേര്‍ന്ന് പുതിയ ബിടെക് പ്രോഗ്രാം