ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
പ്രതി അരവിന്ദ് സിബി.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ കാട്ടൂര്‍ സ്വദേശിയില്‍ നിന്ന് 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റു ചെയ്തു. ഇടുക്കി കാള്‍ക്കൂന്തള്‍ ശാന്തിഗ്രാം സ്വദേശി മന്ത്രിക്കല്‍ വീട്ടില്‍ അരവിന്ദ് സിബി (25) എന്നയാളെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
2025 സെപ്റ്റംബര്‍ മാസം മുതല്‍ പ്രധാന പ്രതികള്‍ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി വന്‍ ലാഭം വാഗ്ദാനം ചെയ്ത് പരാതിക്കാരനെക്കൊണ്ട് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം ലഭിക്കുമെന്നും എച്ച്എന്‍ഐ വിഭാഗത്തിലുള്ള ഐപിഒ ട്രേഡിഗ് നടത്താമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കാലയളവിനുള്ളില്‍ ആകെ 2,04,37,143/ രൂപയാണ് പരാതിക്കാരനില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന പ്രതികള്‍ അയച്ച് വാങ്ങിയത്.
തുടര്‍ന്ന് വിശ്വാസം പിടിച്ചുപറ്റുന്നതിനായി 10 ലക്ഷം രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ ബാക്കിയുള്ള 1,94,37,143/ രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ കമ്മീഷന് ഇനത്തില്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയും ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തട്ടിപ്പ് നടത്തുകയായിരുന്നു. അരവിന്ദ് സിബി പ്രധാന പ്രതിയായ സിനു മുന്ദന് എന്നയാളുടെ നിര്‍ദേശപ്രകാരം ഇടുക്കി കട്ടപ്പന ബ്രാഞ്ചില്‍ അരവിന്ദ് സിബി ഡയറക്ടര്‍ ആയ കമ്പനിയുടെ പേരില്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി. പരാതിക്കാരനില്‍ നിന്നും തട്ടിയെടുത്ത പണത്തില്‍ ഉള്‍പ്പെട്ട 18 ലക്ഷം രൂപ ഈ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങുകയും തുടര്‍ന്ന് സിനു മുന്ദന്റെ നിര്‍ദേശപ്രകാരം അയാള്‍ ഡല്‍ഹിയിലേക്ക് പോയി ഡല്‍ഹിയില്‍ 12 ദിവസത്തോളം സ്റ്റേ ചെയ്തു.
ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാര്‍ഡും ഇന്റര്‍നെറ്റ് ബാങ്കിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും സിനു മുന്ദന് നല്കി. സിനു മുകുന്ദന് അക്കൗണ്ടിലുള്ള 18 ലക്ഷം രൂപ മറ്റ് പല അക്കൗണ്ടുകളിലേക്കും കൈമാറ്റം ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ സ്വന്തം ബാങ്ക്അക്കൗണ്ട് മറ്റൊരാള്‍ക്ക് കൈമാറി തട്ടിപ്പ് പണം കൈമാറ്റം ചെയ്തതിനാണ് അരവിന്ദ് സിബിയെ ഈ കേസിലേക്ക് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എസ്. സുജിത്ത്, എസ്ഐ ഗ്ലാഡിന്, ജിഎസ്ഐ ടി.എന്‍. അശോകന്, സിപിഒ മാരായ അജിത്ത്, സുധീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ടിസിഎസുമായി ചേര്‍ന്ന് പുതിയ ബിടെക് പ്രോഗ്രാം