കേരളത്തിന്റെ സമഗ്രവികസനത്തോടൊപ്പം നവോത്ഥാനമൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ സംരക്ഷിക്കാന്‍ ശക്തമായ സാംസ്കാരിക ഇടപെടല്‍ അനിവര്യം- മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍
യുവകലാസാഹിതി കെ.ഒ. വിന്‍സെന്റ് മാസ്റ്റര്‍ പ്രഥമ ചിത്രകല പുരസ്കാരം മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന് സമ്മാനിക്കുന്നു.
യുവകലാസാഹിതി കെ.ഒ. വിന്‍സെന്റ് മാസ്റ്റര്‍ പ്രഥമ ചിത്രകല പുരസ്കാരം ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന് സമ്മാനിച്ചു
ഇരിങ്ങാലക്കുട: കേരളത്തിന്റെ സമഗ്രവികസനത്തോടൊപ്പം നവോത്ഥാനമൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ സംരക്ഷിക്കാന്‍ ശക്തമായ സാംസ്കാരിക ഇടപെടല്‍ അനിവര്യമെന്ന് മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ ചിത്രകലാലോകത്തെ സുവര്‍ണ്ണജൂബിലിയും യുവകലാസാഹിതി കെ.ഒ. വിന്‍സെന്റ് മാസ്റ്റര്‍ പ്രഥമ ചിത്രകല പുരസ്കാരദാനചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. യോഗത്തില്‍ അഡ്വ. രാജേഷ് തമ്പാന് അധ്യക്ഷത വഹിച്ചു.
ചിത്രകാരന്മാരായ രാധാകൃഷ്ണന് കിഴുത്താണി, മഹേശ്വര്, മുന്‍ നഗരസഭ കൗണ്‍സിലറായ എം.സി. രമണന്, സന്തോഷ് കൂനന്‍ ആന്റണി, കെ.ഒ. വിന്‍സെന്റ് മാസ്റ്റര്‍ എന്നിവര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു. വിവിധ ഗായകര്‍ പങ്കെടുത്ത ഗാനമേളയും പി.എന്‍. സുനിലിന്റെ കവിതയും ഉണ്ടായിരുന്നു. യുവകലാസാഹിതി മണ്ഡലം ജോയിന്റ് സെക്രട്ടറി റഷീദ് കാറളം, ടി.എസ്. സജീവ്, സില്‍വി രാധാകൃഷ്ണന് എന്നവരുടെ കഥകളി അരങ്ങേറ്റവും നടന്നു. സോമന് താമരക്കുളം, കെ. ശ്രീകുമാര്‍, വി.പി. അജിത്കുമാര്‍, അഡ്വ. ഇ.ജെ. ബാബുരാജ്, മേരിവിജയം, ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഗ്നിജാഗ്രതയും പ്രകൃതി ക്യാമ്പും സംഘടിപ്പിച്ചു
എഡ്യൂക്കേഷണല്‍ ഹബ്, ബസ് സ്റ്റാന്‍ഡ് വികസനം മുരടിപ്പിലാക്കുമോ
നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന് സംഘടിപ്പിച്ചു
വയോജനങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം: മന്ത്രി ആര്. ബിന്ദു
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു