ക്രൈസ്റ്റ് കോളജ് ഫാദര്‍ ഡിസ്മാസ് അവാര്‍ഡ് ഡോ. കെ.ജെ. ലില്ലിയ്ക്ക്
കെ.ജെ. ലില്ലി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം നല്‍കിവരുന്ന ഫാദര്‍ ഡിസ്മാസ് അവാര്‍ഡിന് കണ്ണൂര്‍ സമരിറ്റന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. ലില്ലിയെ തെരഞ്ഞെടുത്തു. മെഡിക്കല്‍ രംഗത്ത് 50 വര്‍ഷത്തില്‍ ഏറെ പരിചയസമ്പത്തുള്ള ഡോ. കെ.ജെ. ലില്ലി ഗ്രാമീണ മേഖലയിലെ ദീര്‍ഘകാലത്തെ സേവനത്തിലൂടെയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയയായിട്ടുണ്ട്.
വീടുകള്‍ കേന്ദ്രീകരിച്ചുള്ള വയോജന പരിചരണത്തിലെ നേതൃത്വവും സമരിറ്റന്‍ ഓള്‍ഡ് ഏജ് ഹോം സഹസ്ഥാപക എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും ഡോ. ലില്ലിയെ അവാര്‍ഡിന് തെരഞ്ഞെടുക്കാന്‍ മാനദണ്ഡമായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം നല്‍കിവരുന്ന ഫാദര്‍ ഡിസ്മാസ് അവാര്‍ഡ് സാമൂഹിക സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നവരെ ആദരിക്കുന്ന പുരസ്കാരമാണ്. ഓരോ വര്‍ഷവും വ്യത്യസ്ത സേവന മേഖലകളെ തെരഞ്ഞെടുത്താണ് ഈ അവാര്‍ഡ് നല്‍കുന്നത്.
ഈ വര്‍ഷത്തെ ഫാദര്‍ ഡിസ്മാസ് അവാര്‍ഡ് വാര്‍ധക്യകാല പരിചരണ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് നല്‍കുന്നത്. കോളജ് മാനേജര്‍ ഫാ. ജോയി പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, സോഷ്യല്‍ വര്‍ക്ക് വിഭാഗം ഡയറക്ടര്‍ റവ. ഡോ. ജോയ് വട്ടോളി, ഡോ. ടി. വിവേകാനന്ദന്, പ്രഫ. ഷീബ വര്‍ഗീസ്, ഡോ. അജീഷ് ജോര്‍ജ്, അസി. പ്രഫ. എന്‍.എസ്. സൈജിത്ത് എന്നവര്‍ അടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 10ന് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വച്ച് പുരസ്കാരം സമര്‍പ്പിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഗ്നിജാഗ്രതയും പ്രകൃതി ക്യാമ്പും സംഘടിപ്പിച്ചു
എഡ്യൂക്കേഷണല്‍ ഹബ്, ബസ് സ്റ്റാന്‍ഡ് വികസനം മുരടിപ്പിലാക്കുമോ
നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന് സംഘടിപ്പിച്ചു
വയോജനങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം: മന്ത്രി ആര്. ബിന്ദു
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു