ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ഒപി ബ്ലോക്കിനുള്ള വെയിറ്റിംഗ് ഏരിയയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി
ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37.5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന പുതിയ ഒപി ബ്ലോക്കിനുള്ള വെയിറ്റിംഗ് ഏരിയയുടെ നിര്‍മ്മാണോദ്ഘടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37.5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന പുതിയ ഒപി ബ്ലോക്കിനുള്ള വെയിറ്റിംഗ് ഏരിയയുടെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനായണന്റെ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന് എന്നിവര്‍ മുഖ്യാതിഥികളായിരുന്ന ചടങ്ങില്‍ തൃശൂര്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആര്‍ദ്രം പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് എസ.് ദാസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.ബി. പവിത്രന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി. നെല്‍സണ്‍, മെമ്പര്‍മാരായ അംബുജ രാജന്, പ്രസീന സജയന്, സുരേഷ് ബാബു, കെ. രാജേഷ്, കെ.യു. വിജയന്, മണി സജയന്, ബിന്ദു വര്‍ക്കി, അജയന് തറയില്‍, രജനി നന്ദകുമാര്‍, മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍, മുരിയാട് പഞ്ചായത്ത് മെമ്പര്‍ വി.ആര്. ഷൈജു, എച്ച്എംസി അംഗങ്ങളായ എന്‍.എസ.് ജനാര്ദ്ധനന്, വിപിന്‍ വെള്ളയത്ത്, സുരേഷ് വടക്കുംകര, വിജേഷ് കണ്ടേടത്ത്, എ.പി. ആന്റണി, കെ.എം. ദിവാകരന് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വൃന്ദ അജിത്കുമാര്‍ സ്വാഗതവും ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.കെ. ശ്രീവത്സന്‍ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഗ്നിജാഗ്രതയും പ്രകൃതി ക്യാമ്പും സംഘടിപ്പിച്ചു
എഡ്യൂക്കേഷണല്‍ ഹബ്, ബസ് സ്റ്റാന്‍ഡ് വികസനം മുരടിപ്പിലാക്കുമോ
നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന് സംഘടിപ്പിച്ചു
വയോജനങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം: മന്ത്രി ആര്. ബിന്ദു
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു