വയോജനങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം: മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട വയോജനോത്സവത്തില്‍ അമ്മയ്ക്കൊരു മരം പദ്ധതി മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വയോജനങ്ങളുടെ അനുഭവ സമ്പത്ത് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാന്‍ കഴിയണമെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന വയോജനോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരും ഈ ഭൂമിയില്‍ തനിച്ചാകാന്‍ പാടില്ല ലക്ഷ്യത്തോടെയാണ് സാമൂഹ്യനീതി വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
വായോമിത്രം, വായോമധുരം, മന്ദഹാസം, മാതൃക പകല്‍വീടുകള്‍, ഓര്‍മ്മത്തോണി തുടങ്ങി ഒട്ടനേകം പദ്ധതികളാണ് വയോജനങ്ങള്‍ക്കായി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ്, അമ്മയ്ക്കൊരു മരം നടല്‍, കലാപരിപാടികള്‍ എന്നിവയും നടന്നു. കലാപരിപാടികള്‍ അവതരിപ്പിച്ച വയോജനങ്ങള്‍ക്ക് മന്ത്രി ഉപഹാരം നല്കി.
സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, സംസ്ഥാന വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.ആര്. പ്രദീപന്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ റോഷിനി എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഗ്നിജാഗ്രതയും പ്രകൃതി ക്യാമ്പും സംഘടിപ്പിച്ചു
എഡ്യൂക്കേഷണല്‍ ഹബ്, ബസ് സ്റ്റാന്‍ഡ് വികസനം മുരടിപ്പിലാക്കുമോ
നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന് സംഘടിപ്പിച്ചു
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു
കാറളം പഞ്ചായത്തില്‍ കുംഭവിത്ത് മേള നടത്തി