സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന് സംഘടിപ്പിച്ചു
ലഹരി വര്‍ജന മിഷന് വിമുക്തിയുടെ നേതൃത്വത്തില്‍ നടത്തുന്ന സേ നോ ടു ഡ്രഗ്സ് ക്യാംപെയ്നിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം നഗരസഭ ടൗണ്‍ ഹാളില്‍ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലഹരിക്കെതിരെ സേ നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല അഞ്ചാംഘട്ട കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ വി.സി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
കലാകായിക മേഖലയാവണം നമ്മുടെ ലഹരി. വിമുക്തി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനെയും മികച്ച വിമുക്തി കോ ഓര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുത്ത പ്രിന്‍സിപ്പല്‍ എം.കെ. മുരളിയെയും ആദരിച്ചു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, വാര്‍ഡ് കൗണ്‍സിലര്‍ പി. പ്രസാദ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. മുരളീധരന്, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഗ്നിജാഗ്രതയും പ്രകൃതി ക്യാമ്പും സംഘടിപ്പിച്ചു
എഡ്യൂക്കേഷണല്‍ ഹബ്, ബസ് സ്റ്റാന്‍ഡ് വികസനം മുരടിപ്പിലാക്കുമോ
നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
വയോജനങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം: മന്ത്രി ആര്. ബിന്ദു
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു
കാറളം പഞ്ചായത്തില്‍ കുംഭവിത്ത് മേള നടത്തി