മധ്യവയസ്കന്റെ മരണം; ആത്മഹത്യയെന്ന് പ്രഥമിക പോലീസ് നിഗമനം
ജോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു.
നാടന്‍ തോക്കിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി, അന്വേണ സംഘം രൂപീകരിച്ചു
ഇരിങ്ങാലക്കുട: കാറിനുള്ളില്‍ മധ്യവയസ്കനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് സ്വയം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനമെന്ന് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് പറഞ്ഞു. ഇരിങ്ങാലക്കുട ആസാദ് റോഡ് കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തകോഷ് കുമാറിന്റെ നേതൃത്വത്തില്‍ 12 അംഗ സ്ക്വാഡ് രൂപീകരിച്ചീട്ടുണ്ട്.
കാറിനുള്ളില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പുകളാണ് സ്വയം ജീവനൊടുക്കിയതെന്ന നിഗമനത്തിലെത്തുന്നതിന് ഇടവരുത്തിയത്. എന്നാല്‍ സംഭവവുമായി ഏറെ സംശയങ്ങളാണ് പോലീസിനു മുന്നിലുള്ളത്. കാറിനുള്ളില്‍ നിന്നും ലഭിച്ച നാടന്‍ തേക്കിനെ കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തോക്ക് എങ്ങിനെ ഇയ്യാളുടെ കൈവശം എത്തി എന്നുള്ളതാണ് പോലീസ് പ്രാഥമീകമായി അന്വേഷിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ വാഹനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ക്കിടയില്‍ ലഭിച്ചതാകാം ഈ നാടന്‍ തോക്കെന്നാണ് കരുതുന്നത്.

കാറിനുള്ളില്‍ തോക്കിന്റെ കിടപ്പും മറ്റും പോലീസിന് കൂടുതല്‍ വ്യക്തത വരുത്തുവാനുണ്ട്. സംഭവം നടന്ന ദിവസങ്ങളില്‍ ജോസിന്റെ നമ്പറിലേക്ക് വന്ന ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇയാളുമായി സാമ്പത്തീക ഇടപ്പാടുകള്‍ നടത്തിയവരും അന്വേഷണത്തിന്റെ പരിധിയില്‍ വരും. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇടതുനെഞ്ചിനാണ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നതെന്നും വെടിയേറ്റാണ് മരിച്ചതെന്നും ശരീരത്തില്‍ നിന്നും ഒരു വെടിയുണ്ടയും കണ്ടെടുത്തീട്ടുണ്ട്. സാമ്പത്തികമായി ഏറെ ബാധ്യത വന്നതോടെ ആറു മാസമായി വാടകക്ക് ഗാന്ധിഗ്രാമിനു സമീപം മുല്ലക്കാടാണ് ജോസും കുടുംബവും താമസം. സംസ്കാരം ഇന്നു രാവിലെ 10 ന് നടക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി
അഖിലകേരള പുലയോദ്ധാരണ സഭയുടെ 56-ാം മത് സംസ്ഥാന സമ്മേളനം നടത്തി