നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി
ഇരിങ്ങാലക്കുട രൂപത ലോഗോ.
വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കാനും നാടിന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിക്കാനും ആഹ്വാനം
ഇരിങ്ങാലക്കുട; നിയമസഭ തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി. വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് പൗരധര്മ്മത്തോടുള്ള വിമുഖത മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയില്‍ നിന്നുള്ള പിന്മാറ്റം കൂടിയാണ്. അതുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വം വോട്ട് രേഖപ്പെടുത്താനും നാടിന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കുവാനും എല്ലാവരെയും സര്‍ക്കുലറിലൂടെ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.
ജനാധിപത്യ സംവിധാനത്തില്‍ ഓരോ പൗരനും ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അവകാശവും കടമയുമാണ് വോട്ടവകാശം. ഈ ദൗത്യം കേവലം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമല്ല, മറിച്ച് രാഷ്ട്രനിര്‍മ്മാണത്തിലും സാമൂഹിക നീതിയിലുമുള്ള ഉത്തരവാദിത്വമാണ്. രാഷ്ട്രത്തിന്റെയും സംസ്ഥാത്തിന്റെയും ഭരണ പ്രക്രിയയില്‍ സജീവമായി പങ്കുചേരുക എന്നത് ഓരോ കത്തോലിക്ക വിശ്വാസിയുടെയും പൗരധര്‍മ്മമാണ്.
ഒരു ക്രൈസ്തവന്റെ ആത്മീയ ജീവിതം പ്രാര്‍ത്ഥനയില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. അത് സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വത്തിലേക്കും കൂടി വ്യാപിക്കുന്നതാണ്. എല്ലാ കത്തോലിക്ക വിശ്വാസികളും തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വോട്ടവകാശം കൃത്യമായി വിനിയോഗിക്കുകയും ചെയ്യേണ്ടത് ഒരു അടിസ്ഥാന കടമയാണ്. അത് നീതിയും പൊതുനന്മയും സംരക്ഷിക്കുന്നതിനായുള്ള ഒരു ക്രൈസ്തവന്റെ അവകാശം കൂടിയാണ്. ഇക്കാര്യത്തിനായി കര്‍മ പദ്ധതിതകളും സര്‍ക്കുലറില്‍ നിര്ദേശിച്ചീട്ടുണ്ട്. തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഇല്ലെങ്കില്‍ ഉടന്‍തന്നെ പേര് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
വോട്ടവകാശമുള്ള എല്ലാവരും വോട്ട് ചെയ്തുവെന്നു ഉറപ്പുവരുത്തുന്നതിനായി സിഎല്‍സി, കെസിവൈഎം, മാതൃസംഘം, എകെസിസി എന്നീ സംഘടനാപ്രവര്ത്തകള് കുടുംബ കൂട്ടായ്മ ഭാരവാഹികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. പുതുതായി 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവജന പ്രസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. വോട്ട് രേഖപ്പെടുത്തുക എന്ന് ക്രൈസ്തവന്റെ അവകാശം മാത്രമല്ല വലിയ ഉത്തരവാദിത്വം കൂടിയാണെന്നും രാഷ്ട്രത്തിന്റെയും സംസ്ഥാത്തിന്റെയും ഭരണത്തില്‍ സജീവമായി പങ്കുചേരുക എന്നത് സഭയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ അവസാനിപ്പിക്കുന്നത്. രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും 15 ന് ദിവ്യബലി മധ്യേ സര്‍ക്കുലര്‍ വായിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
മധ്യവയസ്കന്റെ മരണം; ആത്മഹത്യയെന്ന് പ്രഥമിക പോലീസ് നിഗമനം
അഖിലകേരള പുലയോദ്ധാരണ സഭയുടെ 56-ാം മത് സംസ്ഥാന സമ്മേളനം നടത്തി