കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവം പ്രിന്‍സിപ്പല്‍ എസ്. ദീപ്തി ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി നാല് സ്ക്രീനുകളില്‍ ഒറ്റദിവസം പ്രദര്‍ശിപ്പിച്ചത് എട്ട് സിനിമകള്‍. കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വകുപ്പാണ് ഒരൊറ്റ ദിവസത്തേക്ക് കോളജ് ക്യാമ്പസില്‍ മള്‍ട്ടിപ്ലക്സ് വൈബ് കൊണ്ടുവന്ന് ഫിലിം ഫെസ്റ്റിവല്‍ നടത്തിയത്.
മലയാളത്തിലും തമിഴിലും ഉള്ള ജനപ്രിയ സിനിമകളാണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. കോഴ്സിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത പ്രൊജക്ടറില്‍ ആണ് സിനിമകളുടെ പ്രദര്‍ശനം ഒരുക്കിയത്. പ്രിന്‍സിപ്പല്‍ എസ്. ദീപ്തി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി പി.ബി. ദ്വിതീഷ് കുമാര്‍ ആമുഖപ്രസംഗം നടത്തി. ആര്‍ട്സ് ക്ലബ്് സെക്രട്ടറി പി.എ. സാബു, കമ്പ്യൂട്ടര്‍ വകുപ്പ് മേധാവി ആര്. രാജി, സി.എസ്. രന്തീദേവ്, സി. എസ്. സുബീഷ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി
മധ്യവയസ്കന്റെ മരണം; ആത്മഹത്യയെന്ന് പ്രഥമിക പോലീസ് നിഗമനം
അഖിലകേരള പുലയോദ്ധാരണ സഭയുടെ 56-ാം മത് സംസ്ഥാന സമ്മേളനം നടത്തി