മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
സെന്റ് തോമസ് കത്തിഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് എകെസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി. കണ്ണൂക്കാടന്‍ ജനറല്‍ കണ്‍വീനര്‍ രഞ്ചി അക്കരക്കാരന്‍ ഫുട്ബോള്‍ നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തിഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് എകെസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി. കണ്ണൂക്കാടന്‍ ജനറല്‍ കണ്‍വീനര്‍ രഞ്ചി അക്കരക്കാരന്‍ ഫുട്ബോള്‍ നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. എകെസിസി പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ കത്തിഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, എകെസിസി രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ജനറല്‍ കണ്‍വീനര്‍ രഞ്ചി അക്കരക്കാരന്‍, ചെയര്മാന് ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, പ്രോഗ്രാം കോഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, കത്തിഡ്രല്‍ ട്രസ്റ്റി പി.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്ബോളര് സി.ഡി. ഫ്രാന്‍സിസിനെ പൊന്നാടയണിച്ച് ആദരിച്ചു.
ജോ. കണ്‍വീനര്‍മാരായ ഷാജു പാറേക്കാടന്‍, അഡ്വ. ഹോബി ജോളി, വര്‍ഗീസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി. ആദ്യ മത്സരത്തില്‍ തൃശൂര്‍ കാളിദാസ എഫ്സി സെയിന്റ്സ് കോലഞ്ചേരിയെ ഒരു ഗോളിന് പരാജയപ്പെടുത്തി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയിലെ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ആണ് മല്‍സരങ്ങള്‍ നടക്കുന്നത്. 22 ന് നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനദാനം നിര്‍വ്വഹിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍
ഡോ. ഫ്രാങ്കോ ടി. ഫ്രാന്‍സിസ് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി