വോട്ടിംഗ് രീതി പഠിപ്പിക്കാന്‍ ക്രൈസ്റ്റ് കോളജില്‍ വോട്ട് വണ്ടി
ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ്സ് 20 ആന്‍ഡ് 49 ന്റെ നേതൃത്വത്തില്‍ കോളജ് അംഗണത്തില്‍ വച്ച് വോട്ട് വണ്ടിക്ക് സ്വീകരണം നല്കുന്നു.
ഇരിങ്ങാലക്കുട: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് ബോധവത്കരണം ശക്തമാക്കുന്നതിനും വോട്ടിംഗ് പ്രക്രിയയെ കുറിച്ച് വ്യക്തമായ അറിവ് നല്കുന്നതിനുമായി വോട്ട് വണ്ടി ക്രൈസ്റ്റ് കോളജില്‍ എത്തി. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോളജ് അങ്കണത്തില്‍ വോട്ട് വണ്ടിക്ക് സ്വീകരണം നല്കി.
ഒരു വോട്ടര്‍ പോലും തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കപെടരുത് എന്ന സന്ദേശവുമായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിച്ച വോട്ട് വണ്ടി വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ, ബട്ടണ്‍ അമര്‍ത്തിയതിന് ശേഷം വിവിപാറ്റില്‍ സ്ലിപ്പ് എങ്ങനെ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്നിവ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. ഇരിങ്ങാലക്കുട തഹസില്‍ദാര്‍ ബാലകൃഷ്ണന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ രേഖ എന്നിവര്‍ വോട്ടിംഗ് മെഷീനുകളായ ഇവിഎം, വിവിപാറ്റ് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് വ്യക്തമാക്കി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാള്‍ നാളെ
വെളിച്ചമാകാന്‍ അവര്‍ ഒരുങ്ങി…മാതൃകയാക്കണം ഈ വയോധികരെ… ഹൗസ് ഓഫ് പ്രൊവിഡെന്‍സിലെ മുഴുവന്‍ അന്തേവാസികളും നേത്രദാന സമ്മതപത്രം കൈമാറി
കെസിവൈഎം രൂപത ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു
വി.എം. മിഥുന് വര്‍മ്മ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മുരിയാട് പഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ വിതരണങ്ങള്‍ ചെയ്തു
ഇബി സിഗ്നേച്ചര്‍ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു