വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാള്‍ നാളെ
വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാളിന് കല്ലേറ്റുംകര പാക്സ് ഡയറക്ടര്‍ ഫാ. ഫ്രീജോ പാറക്കല്‍ കൊടിയേറ്റുന്നു. വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി സമീപം.
വെള്ളാങ്കല്ലൂര്‍: വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാള്‍ നാളെ ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം കല്ലേറ്റുംകര പാക്സ് ഡയറക്ടര്‍ ഫാ. ഫ്രീജോ പാറക്കല്‍ നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ നാളെ രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയ്ക്ക് ചാലക്കുടി ഫൊറോന പള്ളി അസി. വികാരി ഫാ. ആല്ബിന് പുതുശേരി മുഖ്യകാര്‍മികത്വം വഹിക്കും.
ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ലിന്റോ കുറ്റിക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച ഉണ്ടായിരിക്കും. 20ന് രാവിലെ 6.30ന് പൂര്‍വപിതാക്കളെ അനുസ്മരിച്ചുള്ള ദിവ്യബലി ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി, കൈക്കാരന്‍ന്മാരായ കൂളിയാടന്‍ ലോനപ്പന് സാബു, കോലങ്കണ്ണി ഔസേപ്പ് ജോയ്, കോലങ്കണ്ണി റപ്പായി ഇഗ്നേഷ്യസ്, ജനറല്‍ കണ്‍വീനര്‍ തേറാട്ടില്‍ ആന്‍ഡ്രൂസ് സിംസണ്‍, ജോ. കണ്‍വീനര്‍ കുളിയാടന് കുര്യപ്പന് ജോഷി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വോട്ടിംഗ് രീതി പഠിപ്പിക്കാന്‍ ക്രൈസ്റ്റ് കോളജില്‍ വോട്ട് വണ്ടി
വെളിച്ചമാകാന്‍ അവര്‍ ഒരുങ്ങി…മാതൃകയാക്കണം ഈ വയോധികരെ… ഹൗസ് ഓഫ് പ്രൊവിഡെന്‍സിലെ മുഴുവന്‍ അന്തേവാസികളും നേത്രദാന സമ്മതപത്രം കൈമാറി
കെസിവൈഎം രൂപത ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു
വി.എം. മിഥുന് വര്‍മ്മ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മുരിയാട് പഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ വിതരണങ്ങള്‍ ചെയ്തു
ഇബി സിഗ്നേച്ചര്‍ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു