കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം: കെ. രാജന്
സിപിഐ നേതാവും പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റു മായിരുന്ന കെ.സി. ബിജു അനുസ്മരണ പൊതുസമ്മേളനം റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: രാഷ്ട്രീയ പക പോക്കലാണ് വയനാട് ദുരന്ത മുഖത്തും കേന്ദ്രം കാണിച്ചതെന്ന് റവന്യൂ മന്ത്രി കെ. രാജന്. സിപിഐ നേതാവും പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റു മായിരുന്ന കെ.സി. ബിജു അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സമഗ്ര വികസനത്തിനൊപ്പം കഷ്ടനഷ്ടങ്ങള്‍ നേരിട്ട ജനങ്ങളെ ചേര്‍ത്തുപിടിക്കുന്നതിനും പദ്ധതികളൊരുക്കിയ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുള്ള ഇടപ്പെടല്‍ തന്നെയാണ് വയനാട് ടൗണ്‍ഷിപ്പ്.
ഇതിലെല്ലാം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അന്ധകാരത്തിന് കേരള ജനത തെരഞ്ഞടുപ്പില്‍ മറുപടി നല്‍കും. കോണ്‍ഗ്രസ് രാഷ്ട്രീയമായി അധപതിച്ചു കൊണ്ടിരിക്കുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് അനുസ്മരണ പ്രഭാഷണം നടത്തി.
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. വത്സരാജ്, മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ. സുധീഷ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, കെ.വി. രാമകൃഷ്ണന്, കെ.പി. കണ്ണന്, മുരളി മണക്കാട്ടുംപടി, വി.ആര്. രമേഷ്, ടി.വി. വിബിന് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു