ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്നസെന്റ് സ്മൃതി സംഗമം 26ന്
ഹരിശ്രീ അശോകന്.
മൂന്നാമത് ഇന്നസെന്റ് സ്മാരക പുരസ്കാരം സിനിമാതാരം ഹരിശ്രീ അശോകന് സമ്മാനിക്കും
ഇരിങ്ങാലക്കുട: ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്നസെന്റ് സ്മൃതി സംഗമം 26ന് സംഘടിപ്പിക്കും. ഇരിങ്ങാലക്കുടക്കാരുടെ അഭിമാനമായ മുന്‍ പാര്‍ലമെന്റ് അംഗവും, വിവിധ വേഷ പകര്‍ച്ചകളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രശസ്ത സിനിമാതാരവുമായിരുന്ന നമ്മില്‍ നിന്നും വേര്‍പിരിഞ്ഞ മഹാനടന് ഇന്നസെന്റിന്റെ സ്മൃതി സംഗമം 26ന് വൈകിട്ട് ആറിന് ഇരിങ്ങാലക്കുട ലയണ്‍സ് ഹാളിലാണ് സംഘടിപ്പിക്കുന്നത്. സ്മൃതി സംഗമ സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യും.
ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സന് അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തും. ഇടവേള ബാബു, കലാഭവന്‍ ജോഷി, ഇന്നസെന്റ് സോണറ്റ് അടക്കമുള്ള സിനിമാതാരങ്ങളും, നഗരസഭ വൈസ് ചെയര്മാന് ചിന്ത ധര്മ്മരാജന്, കൗണ്‍സിലര്‍മാരായ പി.വി ശിവകുമാര്‍, ജോസഫ് ചാക്കോ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍ സ്വാഗതവും, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ നന്ദിയും പറയും. കലാലോകത്തിന് നല്കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി മികച്ച സംഘാടകനും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവസാന്നിധ്യവുമായ ഹരിശ്രീ അശോകന് സമഗ്ര സംഭാവനക്കുള്ള മൂന്നാമത് ഇന്നസെന്റ് സ്മാരക പുരസ്കാരം നല്കി ആദരിക്കും.
ഇന്നസെന്റിന്റെ വിവിധ സിനിമകളിലെ ഗാനങ്ങളെ കോര്‍ത്തിണക്കിയ സംഗീതവിരുന്നും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍, ജോ. കണ്‍വീനര്‍മാരായ കെ.എച്ച്. മയൂഫ്, ഷിബു ബദ്ദറുദീന്, സെക്രട്ടറി ലൈജു വര്‍ഗീസ്, ട്രഷറര്‍ ബിബിന്‍ രവി, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈഗണ്‍ തയ്യില്‍, നിതീഷ് കാട്ടില്‍, എം.വി. സെന്റില്കുമാര്, ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍