നിയമസഭാ തെരഞ്ഞെടുപ്പ് , വാഹനപരിശോധന ശക്തമാക്കി റൂറല്‍ പോലീസ്
തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധന.
ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ വാഹനപരി ശോധന ശക്തമാക്കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള പണം, മദ്യം, മയക്കുമരുന്ന്, മറ്റ് സമ്മാനങ്ങള്‍ എന്നിവ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. വിവിധ പോലീസ് സ്റ്റേഷന് പരിധികളിലായി നിലവില്‍ 19 ഫഌയിംഗ് സ്ക്വാഡ് ടീമുകളും 22 സ്റ്റാ റ്റിക് സര്‍വെയലന്‍സ് ടീമുകളുമാണ് പരിശോധനയ്ക്കായി രംഗത്തുള്ളത്. ഓരോ ടീമിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമു ള്ള ഉദ്യോഗസ്ഥന്, സായുധരായ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ സു താര്യവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു