മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ അറേബ്യന്‍ പാലസ് ഇടപ്പള്ളിയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ട്രോഫി സമ്മാനിക്കുന്നു.
ഇന്ത്യയുടെ പറക്കും ഗോളി വിക്ടര്‍ മഞ്ഞിലയെ ആദരിച്ചു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തിഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അറേബ്യന്‍ പാലസ് ഇടപ്പള്ളി ജേതാക്കളായി. അറേബ്യന്‍ പാലസ് ഇടപ്പള്ളിയും കാളിദാസ എഫ്സി തൃശൂരും തമ്മില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ ആയതിനെ തുടര്‍ന്ന് നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കാളിദാസ എഫ്സി തൃശൂരിനെ അഞ്ചിനെതിരെ ആറു ഗോള്‍ നേടി അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയിച്ചു.
ഫൈനല്‍ മല്‍സരം ഉന്നത വിദ്യാഭ്യാസ സാമുഹ്യനീതി വകുപ്പ് മന്ത്രി. ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. എകെസിസി പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥി ആയിരുന്നു. കത്തിഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ജനറല്‍ കണ്‍വീനര്‍ രഞ്ചി അക്കരക്കാരന്‍, ചെയര്മാന് ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, പ്രോഗ്രാം കോഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, ജോ. കണ്‍വീനര്‍മാരായ അഡ്വ. ഹോബി ജോളി, വര്‍ഗീസ് ജോണ്‍, ട്രോഫി കണ്‍വീനര്‍ ജെയ്സണ്‍ പൊന്തൊക്കന്‍, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, സുധാകരന് പോളശേരി എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയുടെ പറക്കും ഗോളി വിക്ടര്‍ മഞ്ഞിലയെ മന്ത്രി ആദരിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനദാനം നിര്‍വഹിച്ചു. വിജയികളായ അറേബ്യന്‍ പാലസ് ഇടപ്പള്ളിക്ക് 15000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും റണ്ണേഴ്സ് അപ്പ് കാളിദാസ എഫ്സി തൃശൂരിന് പതിനായിരം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു
കുരിയന്‍ ജോസഫ് മുകുന്ദപുരം താലൂക്ക് കോ ഒപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റ്