കേരളത്തെ പ്രത്യാശയിലേക്ക് നയിച്ചത് ഇടതു പക്ഷ സര്‍ക്കാരാണ്- പിണറായി വിജയന്
ഇരിങ്ങാലക്കുട മുനിസിപ്പല്മൈതാനിയില് നടന്ന തെരഞ്ഞെടുപ്പു യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജന് സ്ഥാനാര്‍ഥികളായ ഡോ. ആര് ബിന്ദു (ഇരിങ്ങാലക്കുട), ബിജു എസ്. ചിറയത്ത് (ചാലക്കുടി), കെ.കെ. വത്സരാജ് (കൈപ്പമംഗലം) എന്നിവര്‍ക്കൊപ്പം.
ഇരിങ്ങാലക്കുട: കേരള ജനതയെ നിരാശയില്‍ നിന്നും പ്രത്യാശയിലേക്ക് നയിച്ചത് ഇടതു പക്ഷ സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര മേഖലയിലും പുരോഗതി കൈവരിച്ചു. ഇതിനായി നവകേരള പദ്ധതി രൂപീകരിച്ചു. പൊതു വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ഏറെ മുന്നേറ്റം നടത്തി.
ലൈഫ് മിഷന് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളാണ് പണികഴിച്ചത്. 20 ലക്ഷം പേര്‍ക്കാണ് ഇതിന്റെ സഹായം ലഭിച്ചത്. നാലര ലക്ഷം പേര്‍ക്ക് പട്ടയം നല്കി. നിക്ഷപ സമാഹരണത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. വളരാന്‍ കഴിയുന്ന നാടാണ് കേരളമെന്ന് കഴിഞ്ഞ 10 വര്‍ഷത്തെ ഭരണം കൊണ്ട് തെളിയിച്ചതായും അദ്ദഹം കൂട്ടിചേര്‍ത്തു. മണ്ഡലം കമ്മിറ്റി ചെയര്മാന് പി. മണി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥികളായ ഡോ. ആര്. ബിന്ദു, അഡ്വ. വി.ആര്. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), കെ.കെ. വത്സരാജ് (കൈപ്പമംഗലം), ബിജു എസ്. ചിറയത്ത് (ചാലക്കുടി) എന്നിവര്‍ പങ്കെടുത്തു.

മണ്ഡലം വികസന രേഖ പിണറായി പ്രകാശനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ. ബിജു, സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ്, എന്‍സിപി സംസ്ഥാന സെക്രട്ടറി രഘു കെ. മാരാത്ത്, ആര്‍ജെഡി ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ മാണി, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി.ആര്. വത്സന്, ഐഎസ്ജെഡി മണ്ഡലം പ്രസിഡന്റ് രാജു പാലത്തിങ്കല്‍, ഐഎന്‍എല്‍ മണ്ഡലം പ്രസിഡന്റ് റഷീദ് കാട്ടൂര്‍, കേരള കോണ്‍ഗ്രസ് ബി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഉല്ലാസ് കളക്കാട്ട് സ്വാഗതവും സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

3500 ഓളം പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടൊരു മരം
പൂക്കാനൊരു കാലം, വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്ന പൂത്തുലഞ്ഞുനില്ക്കുന്നതു ഇരിങ്ങാലക്കുടയില്‍ കാഴ്ചയായി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട രാജുവിനെ ജയിലിലാക്കി
ഇരിങ്ങാലക്കുടയില്‍ സജീവമായി സ്ഥാനാര്‍ഥികള്‍
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്നസെന്റ് സ്മൃതി സംഗമം സംഘടിപ്പിച്ചു
ഉണ്ണിയാടന് വേണ്ടി യൂവജന കൂട്ടായ്മ