ഇരിങ്ങാലക്കുടയില്‍ സജീവമായി സ്ഥാനാര്‍ഥികള്‍
യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് കടുപ്പശേരി ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ എത്തി വോട്ട്യര്ഥിക്കുന്നു.
ഇരിങ്ങാലക്കുട തെരഞ്ഞെടുപ്പിന് ചൂടേറുമ്പോള്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥികള്‍ സജീവമായി. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദുവുംവും വേളൂക്കര, മുരിയാട് പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടനും പര്യടനം നടത്തിയപ്പോള്‍ കാറളം പഞ്ചായത്തിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന്റെ പര്യടനം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ആര്. ബിന്ദു ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങളായ സെന്റ് ജോസഫ്സ് കോളജ്, മെറീന ആശുപത്രി, ക്രൈസ്റ്റ് എന്‍ജിനിയറിംഗ്് കോളജ്, ഡോണ്‍ബോസ്കോ സ്കൂള്‍, ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ്, സെന്റ് ജോസഫ്സ് കോണ്‍വെന്റ്, സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി, ഡയബറ്റിക് സെന്റര്‍ എന്നീ സ്ഥാപനങ്ങ ളും പ്രമുഖരായ ചിലരുടെ വീടുകളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തി.
യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് വേളൂക്കര, മുരിയാട് മണ്ഡലങ്ങളില്‍ പര്യടനം നടത്തി. വിവിധ സ്ഥാപനങ്ങള്‍, പ്രധാന കവലകള്‍ എന്നി വിടങ്ങളില്‍ പര്യടനം നടത്തിയ അദ്ദേഹം വോട്ടഭ്യര്‍ഥിച്ചു. കടുപ്പശ്ശേരി ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെത്തിയ ഉണ്ണിയാടന് ഭക്തര്‍ക്കൊപ്പം ആറാട്ടുകഞ്ഞി കുടിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം കാറളം പഞ്ചായത്തില്‍ പര്യടനം നടത്തി. രാവിലെ കുഞ്ഞിലിക്കാട്ടില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ തൊഴുതുകൊണ്ടായിരുന്നു തുടക്കം. പഞ്ചായത്തിലെ 21 ബൂത്തുകളിലും പര്യടനം നടത്തി. വൈകീട്ട് താണിശേരി സെന്റ റില്‍നിന്ന് കാറളം സെന്ററിലേക്ക് റോഡ് ഷോയോടെയാണ് പര്യടനം സമാപിച്ചത്.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന്
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് ആളൂര്‍ നോര്‍ത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷല്‍ സിപിഐ സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍. ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, ടി.കെ. വര്‍ഗീസ്, കെ.ആര്. ജോജോ, എം.ബി. ലത്തീഫ്, കെ.കെ. ജോഷി, ടി.സി. അര്ജുനന്, ടി.വി. ഷാജു, എന്നിവര്‍ സംസാരിച്ചു. ആളൂര്‍, കേേല്ലറ്റുംകര കമ്മിറ്റികളായി ിഭജിച്ചു. ഭാരവാഹികള്‍: ആളൂര്‍ കെ.കെ. ജോഷി (ചെയര്മാന്), ഐ.എന്‍. ബാബു (കണ്‍വീനര്‍), എ.ആര്. ഡേവീസ് (ട്രഷറര്‍). കല്ലേറ്റുംകര ഷാജു ജോസഫ് (ചെയര്മാന്), ടി.വി. ഷാജു (കണ്‍വീനര്‍), ഷാജന് കല്ലുവളപ്പില്‍ (ട്രഷറര്‍).
ആളൂര്‍ സൗത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.സി. അര്ജുനന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ആര്. ബിന്ദു, യു.കെ. പ്രഭാകരന്, എം.സി. ഷാജു, എം.സി. സന്ദീപ്, എന്നിവര്‍ സംസാരിച്ചു. കൊമ്പിടി, വെള്ളാഞ്ചിറ കമ്മിറ്റികളായി വിഭജിച്ചു. ഭാരവാഹികള്‍: കൊമ്പിടി കെ.സി. ഹരിദാസ് (ചെയര്മാന്), എം.സി. സന്ദീപ് (കണ്‍വീനര്‍), കെ.എം. മുജീബ് (ട്രഷറര്‍). വെള്ളാഞ്ചിറ ഡിബിള്‍ പാപ്പച്ചന് (ചെയര്മാന്), എം.സി. ഷാജു (കണ്‍വീനര്‍), ടി.ജെ. ബിന്നി (ട്രഷറര്‍). പൂമംഗലം കണ്വെന്ഷന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. സി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്. തമ്പി, വത്സല ബാബു, കെ.വി. ജിനരാജ ദാസന്, ജിതിന് ഗോപി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി. സുരേഷ് (ചെയര്മാന്), കെ.വി. ജിനരാജ ദാസന് (കണ്‍വീനര്‍), കെ.എസ് തമ്പി (ട്രഷറര്‍).

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

3500 ഓളം പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടൊരു മരം
പൂക്കാനൊരു കാലം, വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്ന പൂത്തുലഞ്ഞുനില്ക്കുന്നതു ഇരിങ്ങാലക്കുടയില്‍ കാഴ്ചയായി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട രാജുവിനെ ജയിലിലാക്കി
കേരളത്തെ പ്രത്യാശയിലേക്ക് നയിച്ചത് ഇടതു പക്ഷ സര്‍ക്കാരാണ്- പിണറായി വിജയന്
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്നസെന്റ് സ്മൃതി സംഗമം സംഘടിപ്പിച്ചു
ഉണ്ണിയാടന് വേണ്ടി യൂവജന കൂട്ടായ്മ