ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്നസെന്റ് സ്മൃതി സംഗമം സംഘടിപ്പിച്ചു
മൂന്നാമത് ഇന്നസെന്റ് സ്മാരക പുരസ്കാരം ഹരിശ്രീ അശോകന് മന്ത്രി ഡോ.ആര് ബിന്ദു സമ്മാനിക്കുന്നു.
ഹരിശ്രീ അശോകന് സമഗ്ര സംഭാവനക്കുള്ള മൂന്നാമത് ഇന്നസെന്റ് സ്മാരക പുരസ്കാരം നല്കി ആദരിച്ചു
ഇരിങ്ങാലക്കുട: ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ മഹാനടന് ഇന്നസെന്റിന്റെ മൂന്നാമത് സ്മൃതി സംഗമം ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ സംഘടിപ്പിച്ചു. സ്മൃതി സംഗമ സമ്മേളനം മന്ത്രി ഡോ.ആര്.ബിന്ദു ഉദ്ഘാടനം ചെയ്തു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു.കലാലോകത്തിന് നല്കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി, മികച്ച സംഘാടകനും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവ സാന്നിധ്യവുമായ ഹരിശ്രീ അശോകന് സമഗ്ര സംഭാവനക്കുള്ള മൂന്നാമത് ഇന്നസെന്റ് സ്മാരക പുരസ്കാരം നല്കി ആദരിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരിറവ.ഡോ.ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ.ചിറ്റിലപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി. ഹരിശ്രീ അശോകന് മറുപടി പ്രസംഗം നടത്തി. ഇടവേള ബാബു, കലാഭവന്‍ ജോഷി, ഇന്നസെന്റ് സോണറ്റ് അടക്കമുള്ള സിനിമാതാരങ്ങളും, നഗരസഭ പ്രതിപക്ഷ നേതാവ് പി.വി ശിവകുമാര്‍, നഗരസഭ കൗണ്‍സിലര്‍ ജോസഫ് ചാക്കോ, ജനറല്‍കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍, സെക്രട്ടറി ലൈജു വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ഇന്നസെന്റിന്റെ വിവിധ സിനിമകളിലെ ഗാനങ്ങളെ കോര്ത്തിണക്കിയസംഗീതവിരുന്നും ഉണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍