മാര്‍ക്കറ്റിലെ പുതിയ ജലസംഭരണി; പൈപ്പിടല്‍ പൂര്‍ത്തിയായി, ട്രയല്‍ റണ്‍ നടത്തി. ബുധനാഴ്ച മുതല്‍ കുടിവെള്ളം വിതരണമാരംഭിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി.
ഇരിങ്ങാലക്കുട: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മാര്‍ക്കറ്റിലെ പുതിയ ജല സംഭരണിയിലേക്ക് വെള്ളമെത്തിക്കാനുള്ള തടസങ്ങള്‍ നീക്കി. ജലസംഭരണിയിലേക്ക് വലിച്ചിരുന്ന പൈപ്പ് ലൈനില്‍ കെഎസ്ടിപി കോണ്ക്രീറ്റിടലിനിടയില് കേടുവന്ന പൈപ്പുകള്‍ നീക്കി പുതിയവ സ്ഥാപിച്ചു. ഇന്നലെ ജലസംഭരണിയില്‍ വെള്ളമെത്തച്ചു. ഇന്നു മുതല്‍ മൂന്നു ദിവസം ട്രയല്‍ റണ്‍ നടത്തും. ബുധനാഴ്ച മുതല്‍ കുടിവെള്ള കണക്ഷനുകളിലേക്ക് വെള്ളം തുറന്നു വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
നഗരസഭ ചന്തക്കുന്ന് പ്രദേശത്തേക്കുള്ള കുടിവെള്ളവിതരണം മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.46 കോടി രൂപ ചെലവഴിച്ചാണ് രണ്ടു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി നിര്‍മിച്ചത്. കഴിഞ്ഞ നവംബര്‍ ഒടുവില്‍ മന്ത്രി ആര്. ബിന്ദുവാണ് സംഭരണി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ടാങ്കില്‍ വെള്ളം നിറച്ചിരുന്നെങ്കിലും അതിനുശേഷം ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കാനോ, വിതരണം ചെയ്യാനോ കഴിഞ്ഞിരുന്നില്ല.
ഇരിങ്ങാലക്കുട നഗരത്തില്‍ ഠാണ ചന്തക്കുന്ന് കെഎസ്ടിപി റോഡ് കോണ്‍ക്രീറ്റിടല്‍ നടക്കു ന്നതിനിടയില്‍ ഏഴിടത്ത് പൈപ്പ് ലൈനില്‍ കേടുപാടുകള്‍ ഉണ്ടായതിനാലാണ് ടാങ്കിലേക്ക് വെള്ളമെത്തിക്കാന്‍ കഴിയാതിരുന്നത്. ഇതുമൂലം നഗരസഭയുടെ കിഴക്കന്‍ പ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു.കുടിവെള്ളവിതരണം ആരംഭിച്ചാല്‍ നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മയില്‍ ഒരു മത്സരം മുഖ്യമന്ത്രിയെ പിടിച്ചുകെട്ടാനിറങ്ങിയ അധ്യാപിക
കല്ലേറ്റുംകര പള്ളിനടയില്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
തോമസ് ഉണ്ണിയാടന്റെ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചു
കാട്ടൂര്‍ കാറളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ആര് ബിന്ദു പര്യടനം നടത്തി
മാര്‍ക്കറ്റിലും സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ഥിച്ച് തോമസ് ഉണ്ണിയാടന്
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ആര് ബിന്ദുവിന്റെ വാഹന പ്രചരണ പരിപാടിക്ക് തുടക്കമായി